23 November 2025
Jayadevan A M
Image Courtesy: Getty, Pexels
ഷോപ്പിങ് മാളുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ എസ്‌കലേറ്റര്‍ നാം കാണാറുണ്ട്. ചിലര്‍ക്ക് ഇത് കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ല.
അശ്രദ്ധയോടെ എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം. എസ്‌കലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം
എസ്‌കലേറ്ററിന്റെ ദിശ മനസിലാക്കണം. അത് മുകളിലേക്കാണോ, അതോ താഴേക്കാണോ പോകുന്നതെന്ന് വ്യക്തമായി മനസിലാക്കണം
പടികളുടെ മധ്യഭാഗത്ത് വേണം കാല്‍ വെയ്ക്കാന്‍. മഞ്ഞ/ചുവന്ന വരകളില്‍ നിന്ന് മാറി മധ്യഭാഗത്ത് കാല്‍ വെയ്ക്കുന്നതാണ് ഉചിതം
എസ്‌കലേറ്ററിന്റെ വേഗത മനസിലാക്കണം. നിരപ്പായ പ്രതലത്തില്‍ നിന്ന് എസ്‌കലേറ്റര്‍ ചലിച്ചുതുടങ്ങുമ്പോള്‍ ആ വേഗതയിലേക്ക് നമ്മുടെ കാലുകള്‍ വയ്ക്കുന്ന വേഗത ക്രമീകരിക്കണം.
കൈവരിയില്‍ പിടിച്ച് നില്‍ക്കുന്നത് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും. മുന്നോട്ടു ദിശയില്‍ നില്‍ക്കുന്നതാണ് ഉചിതം
ബാഗ്, കുട, വസ്ത്രങ്ങള്‍ തുടങ്ങിയവ എസ്‌കലേറ്ററിന്റെ വശങ്ങളില്‍ കുടുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഉചിതം
കുട്ടികള്‍, പ്രായമേറിയവര്‍, അനാരോഗ്യമുള്ളവര്‍ എന്നിവരെ തനിച്ച് എസ്‌കലേറ്ററില്‍ കയറാന്‍ അനുവദിക്കരുത്