November 23 2025
SHIJI MK
Image Courtesy: Unsplash
മട്ടന്‍, ബീഫ്, ചിക്കന്‍ തുടങ്ങി പല തരത്തിലുള്ള ഇറച്ചികള്‍ വാങ്ങിക്കാത്ത വീടുകളില്ല. എന്നാല്‍ മട്ടനും ബീഫുമെല്ലാം വേവിക്കാന്‍ ചിക്കനേക്കാള്‍ അധികസമയം വേണ്ടി വന്നേക്കാം.
ഒരുപാട് സമയം ഇറച്ചി വേവിക്കുന്നത് വഴി ഗ്യാസും വിറകുമെല്ലാം ധാരാളം ചിലവാകുന്നു. എന്നാല്‍ ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാന്‍ വഴിയുണ്ട്.
ഇറച്ചി മാരിനേറ്റ് ചെയ്യുന്നത് പെട്ടെന്ന് വേവിക്കാന്‍ സഹായിക്കുന്ന വിദ്യയാണ്. പാചകത്തിന് മുമ്പ് ചേരുവകള്‍ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കാം.
ഇറച്ചിക്കറി വെക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്. ഇതും എളുപ്പത്തില്‍ വേവുന്നതിന് സഹായിക്കും.
നാരങ്ങ, വിനാഗിരി, തൈര് പോലുള്ള അസിഡിറ്റിക് സ്വഭാവമുള്ള വസ്തുക്കള്‍ ചേര്‍ക്കുന്നതും മാംസം മൃദുവാകാനും രുചികരമാകാനും സഹായിക്കും.
ഇറച്ചി വേഗത്തില്‍ പാകമാകുന്നതിനായി ഉയര്‍ന്ന ചൂട് ഉപയോഗിക്കാം. ഉയര്‍ന്ന ചൂട് കൊടുത്ത് വറുക്കുകയോ പാകം ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഇറച്ചി പാചകം ചെയ്യാനായി നിങ്ങള്‍ക്ക് പ്രഷര്‍ കുക്കറും ഉപയോഗിക്കാവുന്നതാണ്. ഇറച്ചി നല്ലതുപോലെ വേവാനും സോഫ്റ്റാനാകും കുക്കര്‍ ധാരാളം.
ഇറച്ചി സോഫ്റ്റാകാനും പെട്ടെന്ന് പാകമാകാനും പപ്പായ പേസ്റ്റ് ചേര്‍ക്കാവുന്നതാണ്. ഈ പേസ്റ്റ് തേച്ചുപിടിപ്പിച്ച് കുറച്ചുനേരം കഴിഞ്ഞതിന് ശേഷം പാചകം ചെയ്യാവുന്നതാണ്.