10 APRIL 2026

NEETHU VIJAYAN

ദാഹം തോന്നുമ്പോൾ മാത്രം  വെള്ളം കുടിച്ചാൽ മതിയോ?

 Image Courtesy: Getty Images

ദാഹം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ശരീരം നിർജ്ജലീകരണത്തിൻ്റെ ആദ്യ ഘട്ടത്തിലാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ദാഹം തോന്നുന്നതുവരെ കാത്തിരിക്കരുത്.

ദാഹം

കഠിനമായ തലവേദന , അമിതമായ ക്ഷീണം, തലകറക്കം തുടങ്ങിയവ ശരീരത്തിൽ ജലാംശം കുറയുന്നതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. അതിനാൽ ശ്രദ്ധിക്കുക.

ജലാംശം

നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ  മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസം കണ്ടുതുടങ്ങും. ഇളം മഞ്ഞ നിറം, കടും മഞ്ഞ എന്നിവ ആവശ്യത്തിന് വെള്ളം കുടിക്കാത്തതുകൊണ്ടാണ്.

മൂത്രത്തിന്റെ നിറം

ഓരോ മണിക്കൂർ ഇടവിട്ടും ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ജോലി സമയത്തും ഇക്കാര്യം മറന്നുപോകരുത്. ഫോണിൽ അലാറം സെറ്റ് ചെയ്യുന്നത് നല്ലതാണ്.  

അലാറം

വെറും വെള്ളം കുടിക്കുന്നതിന് അപ്പുറം, സംഭാരം, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, കഞ്ഞിവെള്ളം എന്നിവ കൂടി ഇടയ്ക്ക് കുടിക്കാൻ ശ്രദ്ധിക്കണം.

 വെറും വെള്ളം

അമിതമായി മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ, കഫീൻ അടങ്ങിയവ ഈ സമയത്ത് കുടിക്കരുത്. കാരണം ഇതെല്ലാം കൂടുതൽ ജലാംശം നഷ്ടപ്പെടുത്താൻ കാരണമാകും.  

കഫീൻ

വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം നൽകുന്ന തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ശരീരത്തിന് വളരെ നല്ലതാണ്. 

പഴങ്ങളും