29  August 2026

Prasanth Kumar

7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ

Photo Credit: Vivo India

വിവോ തങ്ങളുടെ Y സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പുതിയ സ്മാർട്ട്ഫോൺ ആണ് വിവോ Y31t 5G. 

വിവോ Y31t 5G 

6.75-ഇഞ്ച് (1608 × 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള HD+ LCD സ്ക്രീൻ, 1250 nits വരെ HBM ബ്രൈറ്റ്നെസ്സ് എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ വിവോ Y സീരീസ് 5ജി ഫോണിന്റെ കരുത്ത്. 

പ്രോസസർ

50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 8MP ക്യാമറയും ഉണ്ട്.

ക്യാമറ

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 -ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.

ഒഎസ്

7200mAh ബാറ്ററിയാണ് വിവേ Y31t 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നു.

ബാറ്ററി

പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69 റേറ്റിങ് ഇതിൽ വിവോ സജ്ജീകരിച്ചിരിക്കുന്നു. 

IP റേറ്റിങ്

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, അഡ്രിനോ 613 GPU, 4GB / 6GB LPDDR4x റാം, 128GB (UFS 3.1) സ്റ്റോറേജ്. 

മറ്റ് പ്രധാന ഫീച്ചറുകൾ

4GB+128GB- 25,999 രൂപ, 6GB+128GB- 29,999 രൂപ, 6GB+256GB- 34,999 രൂപ എന്നിങ്ങനെയാണ് വില. തുടക്കത്തിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.

വില