15  March 2026

Jayadevan A M

ഒരു ടൂത്ത് ബ്രഷ് എത്ര നാൾ ഉപയോഗിക്കാം?

Image Courtesy: Getty Images

ദന്തസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ടൂത്ത് ബ്രഷ്. ഒരു ടൂത്ത് ബ്രഷ് എത്ര നാള്‍ ഉപയോഗിക്കാമെന്ന് നോക്കാം

ടൂത്ത് ബ്രഷ്‌

തെറ്റായ രീതിയിലുള്ള ബ്രഷ് ഉപയോഗം ഗുണത്തെക്കാളേറെ ദോഷമാകും ചെയ്യുന്നത്. അതുകൊണ്ട് ബ്രഷ് എത്രനാള്‍ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം

തെറ്റായ രീതി

സാധാരണ ടൂത്ത് ബ്രഷ് മൂന്ന് മുതല്‍ നാല് മാസം വരെ ഉപയോഗിക്കുന്നതാണ് ഉചിതം. ഇതിനുശേഷം ബ്രഷിലെ നാരുകള്‍ അകന്നുപോകാം

4 മാസം വരെ

മൂന്ന് മാസം ആയില്ലെങ്കില്‍ പോലും ബ്രഷിന്റെ നാരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്‌

മാറ്റണം

പഴയ ബ്രഷ് ഉപയോഗിക്കുന്നത് ദന്തസംരക്ഷണത്തിന് ഗുണകരമാകില്ല. പഴയ ബ്രഷ് ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ നോക്കാം

പഴയ ബ്രഷ്

പഴയ ബ്രഷില്‍ നാരുകള്‍ അകന്നുപോകും. ഇത് മൂലം പല്ലുകള്‍ക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായി നീക്കം ചെയ്യാനാകില്ല

വൃത്തിയാക്കില്ല

പഴയ ബ്രഷുകളില്‍ ബാക്ടീരിയകളും ഫംഗസുകളും വളരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ബ്രഷുകള്‍ ഉപയോഗിക്കരുത്‌

ബാക്ടീരിയ

ബ്രഷ് ഉപയോഗിക്കുന്നതിന് മുമ്പും, ശേഷവും നന്നായി വൃത്തിയാക്കണം. സംശയങ്ങള്‍ക്ക് ദന്തഡോക്ടറെ സമീപിക്കുക

ശ്രദ്ധിക്കാൻ