18 JUNE 2025

SHIJI MK

Image Courtesy: Getty Images

വൈറ്റമിന്‍ ഡി കുറഞ്ഞോ? ശരീരം കാണിക്കും അടയാളങ്ങള്‍

നമ്മുടെ ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ കുറവ് പലവിധത്തില്‍ പ്രകടമാകാം. ചര്‍മത്തിലും കാലിലും കാണിക്കുന്ന ലക്ഷണങ്ങള്‍ നോക്കാം.

വൈറ്റമിന്‍ ഡി

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് ചിലപ്പോള്‍ വൈറ്റമിന്‍ ഡിയുടെ കുറവ് മൂലമാകാം.

മുറിവ്

ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

ചൊറിച്ചില്‍

വൈറ്റമിന്‍ ഡി കുറയുന്ന സമയത്ത് ചര്‍മം മങ്ങുകയും വിളറുകയും അതുപോലെ തന്നെ വരണ്ട് പോകുകയും ചെയ്യുന്നു.

വരണ്ട ചര്‍മം

മാത്രമല്ല അസ്ഥി വേദന, പേശിയ്ക്ക് ബലഹീനത, കാലുകളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നതാണ്.

വേദന

മുടി കൊഴിച്ചില്‍ നേരിടുന്നുണ്ടോ നിങ്ങള്‍? വൈറ്റമിന്‍ ഡി കുറയുമ്പോള്‍ നമ്മുടെ തലയിലെ മുടിയും കുറയാറുണ്ട്.

തലമുടി

ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറ്റമിന്‍ ഡിയുടെ കുറവ് മൂലം മാത്രമല്ല ഉണ്ടാകുന്നത്. അതിനാല്‍ സ്വയം ചികിത്സ അരുത്.

ശ്രദ്ധിക്കാം