02 February 2026
SHIJI MK
Image Credit: Getty Images
പായസത്തില്‍ ഉള്‍പ്പെടെ ചേര്‍ക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഒന്നാണ് ചവ്വരി. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത്?
ചവ്വരി ഉണ്ടാക്കുന്നത് പലരും ധരിച്ചുവെച്ചിരിക്കുന്നത് മൈദയോ അരിയോ കൊണ്ടാണെന്നാണ്. എന്നാല്‍ ചവ്വരിയിലെ പ്രധാന ചേരുവ കപ്പയാണ്.
കപ്പയില്‍ നിന്നുള്ള സ്റ്റാര്‍ച്ച് ശുദ്ധീകരിച്ചെടുത്ത് പ്രത്യേക രീതിയില്‍ ഉണക്കിയാണ് ചവ്വരി തയാറാക്കുന്നത്. അരിയുമായോ ഗോതമ്പുമായോ ചവ്വരിക്ക് ബന്ധമില്ല.
നേരത്തെ പറഞ്ഞതുപോലെ സ്റ്റാര്‍ച്ച് ശുദ്ധീകരിച്ച് ഉണക്കിയെടുത്ത ശേഷമാണ് ഇവ ഉപയോഗിക്കുന്നത്. പായസത്തില്‍ മാത്രമല്ല വേറെയും ഒട്ടനവധി ഭക്ഷണങ്ങളില്‍ ചവ്വരി ചേര്‍ക്കാറുണ്ട്.
ചവ്വരി ശരീരത്തിന് ഏറെ ഗുണകരമാണ്. ചവ്വരിയുടെ പ്രധാന ഗുണങ്ങളിലൊന്ന് ദഹനം മെച്ചപ്പെടുത്തുന്നു എന്നതാണ്. ശരീരത്തിന് വേഗത്തില്‍ ഊര്‍ജവും നല്‍കുന്നു.
അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും ഉപവാസമിരിക്കുമ്പോഴുമെല്ലാം ചവ്വരി കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചവ്വരി കഴിക്കാന്‍ അങ്ങനെ പ്രായവ്യത്യാസമൊന്നുമില്ല. ഇവയ്ക്ക് ഭാരം കുറവായതിനാല്‍ ദഹനപ്രശ്‌നങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഏത് വിഭാഗത്തിനും കഴിക്കാവുന്നതാണ്.