26 JULY 2025
TV9 MALAYALAM
Image Courtesy: Unsplash
മഴക്കാലത്ത് നിരവധി അസുഖങ്ങളുടെ കൂട്ടത്തിലുണ്ടാകുന്ന ഒന്നാണ് മൂക്കിനുള്ളിലെ അസ്വസ്ഥതകൾ. എന്നാൽ ഇത് മാറ്റാൻ വഴികളുണ്ട്.
മഴവെള്ളത്തിലൂടെ പലതരം അലർജികൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ജലദോഷം പിടിപെടാതിരിക്കാൻ ഒരു കുടയോ റെയിൻകോട്ടോ കരുതുക.
നനവുള്ളതും വായുസഞ്ചാരം കുറവുള്ളതുമായ ഇടങ്ങളിൽ പൂപ്പൽ, ബാക്ടീരിയ എന്നിവ വളരും. അതിനാൽ അലർജി ഉണ്ടാകാനുള്ള സാധ്യ ഏറെയാണ്.
ആശ്വാസത്തിനായി നിങ്ങൾക്ക് ആവി പിടിക്കാവുന്നതാണ്. യൂക്കാലിപ്റ്റസ്, തുളസി തുടങ്ങിയ ഗുണങ്ങളുള്ളവ ചേർത്ത് ആവി പിടിക്കുന്നത് നല്ലതാണ്.
ഹെർബൽ ടീ, ചെറുചൂടുള്ള നാരങ്ങാവെള്ളം, അല്ലെങ്കിൽ മഞ്ഞൾ ചേർത്ത പാൽ എന്നിവ മൂക്കിലെ അണുബാധ ഒഴിവാക്കാൻ സഹായിക്കും.
മുഖത്ത് തൊടുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പ് കൈകൾ കഴുകുക. ഇത് വൈറസുകളും ബാക്ടീരിയകളും മൂക്കിലേക്ക് പകരുന്നത് തടയുന്നു.
വിറ്റാമിൻ സി, സിങ്ക് എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ്.
ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുകയോ വഷളാകുകയോ ചെയ്താൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
കൈകഴുകാൻ കഴിയാത്ത സമയങ്ങളിൽ ഒരു ഹാൻഡ് സാനിറ്റൈസർ കരുതുക. കഴിവതും കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതാണ് ഉചിതം.