14 APRIL 2026

ASHLI C

കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?

PHOTO: GETTY IMAGES/FB

സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് വിഷു ആഘോഷിക്കുന്നത്. ഈ വർഷത്തെ വിഷു ഏപ്രിൽ 15 ബുധനാഴ്ചയാണ്.

വിഷു 

 വിഷുവിന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി. ഒരു വർഷത്തേക്ക് നമ്മുടെ ജീവിതത്തിലെ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി കണി കാണുന്നുവെന്നാണ് വിശ്വാസം.

വിഷുക്കണി

കണി ഒരുക്കുമ്പോൾ കൃഷ്ണവിഗ്രഹം മുതൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി ധനം വരെ കണി കാണുവാനായി ഒരുക്കുവാറുണ്ട്.

 വിഷുക്കണി 

ഒരു ജീവിതത്തിലെ മനുഷ്യന് ആവശ്യമായ പ്രധാനപ്പെട്ട എല്ലാം തന്നെ കണികാണുന്നത് ശുഭകരവും ഐശ്വര്യവുമായാണ് കണക്കാക്കുന്നത്.

 ഐശ്വര്യം 

 കണികാണാൻ ഒരുക്കുന്ന തട്ടിൽ നോട്ട്, നാണയം എന്നിവ സാധാരണയായി വെക്കാറുണ്ട്. ഇത് കണി കാണുന്നത് ആ വ്യക്തിയുടെ ജീവിതത്തിൽ സാമ്പത്തിക സ്ഥിരതയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം.

നോട്ടും നാണയവും 

ചില ഇടങ്ങളിൽ നോട്ടുകൾ ആണ് കണികാണാനായി വെക്കാറുള്ളത് മറ്റുചില ഇടങ്ങളിൽ നാണയവും വെക്കാറുണ്ട് ഇത് രണ്ടും വയ്ക്കുന്നുണ്ട്. ഏതാണ് ശുഭകരം എന്ന് ചിന്തിച്ചിട്ടുണ്ടോ.

ശുഭകരം

കണി കാണുമ്പോൾ നാണയം വയ്ക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. കാരണം നാണയത്തിന്റെ തിളക്കവും ലോഹത്തിന്റെ ശബ്ദവും ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് വിശ്വാസം.

നാണയം

നോട്ടുകൾ വയ്ക്കുന്നതും ജീവിതത്തിലെ സമ്പത്തിന്റെ വരവിനെയാണ് ആകർഷിക്കുന്നത്. അതായത് നോട്ട് ആയാലും നാണയമായാലും കണികാണാൻ രണ്ടും ശുഭകരമാണ്.

 നോട്ടുകൾ