14  February 2026

SHIJI MK

 മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്

Image Credit: Getty Images

നിങ്ങള്‍ ഒരു ദിവസം എത്ര മുട്ട കഴിക്കാറുണ്ട്? 10 എണ്ണവും അതിലും കൂടുതല്‍ കഴിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ മുട്ട വേവിക്കുമ്പോള്‍ പൊട്ടിപോകുന്നു എന്നതാണ് എല്ലാവരുടെയും പരാതി.

മുട്ട

ഫ്രിഡ്ജില്‍ നിന്നെടുത്ത തണുത്ത മുട്ട നേരിട്ട് ചൂടുവെള്ളത്തിലേക്ക് ഇടുകയാണെങ്കില്‍ അത് പൊട്ടിപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഇവ പൊട്ടാതിരിക്കാന്‍ എന്ത് ചെയ്യാമെന്ന് നോക്കാം.

ഫ്രിഡ്ജ്

പാകം ചെയ്യുന്നതിന് 15-20 മിനിറ്റിനുള്ളില്‍ മുട്ട ഫ്രിഡ്ജില്‍ നിന്നെടുത്ത് പുറത്ത് വെക്കുക. ഇങ്ങനെ ചെയ്യുന്നത് സാധാരണ താപനിലയിലേക്ക് മുട്ടയെ എത്തിക്കുന്നതിന് സഹായിക്കും.

20 മിനിറ്റ്

മുട്ട പുഴുങ്ങാനായി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം വെള്ളമാണ്. പുഴുങ്ങാനായി വെക്കുന്ന പാത്രത്തില്‍ മുട്ട പൂര്‍ണമായും മുങ്ങിക്കിടക്കാന്‍ വെള്ളമുണ്ടായിരിക്കണം.

വെള്ളം

മുട്ട പുഴുങ്ങാന്‍ വെക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് എപ്പോഴും മുട്ടയേക്കാള്‍ ഒരിഞ്ച് മുകളിലായിരിക്കണം നില്‍ക്കേണ്ടത്. ഇങ്ങനെയാകുമ്പോള്‍ മാത്രമേ ഒരുപോലെ വേവിക്കാന്‍ സാധിക്കൂ.

അളവ്

ആദ്യം വെള്ളം തിളപ്പിക്കണം. വെള്ളം നന്നായി തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തീ അണച്ച് പാത്രം അടച്ചുവെക്കുക. അതിന് ശേഷം വേവിനനുസരിച്ച് മുട്ടത്തില്‍ വെള്ളത്തില്‍ വെച്ച് കൊടുക്കണം.

പാത്രം

വേവാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുട്ടകള്‍ വെള്ളത്തില്‍ നിന്നെടുത്ത് ഐസ് വെള്ളത്തിലോ അല്ലെങ്കില്‍ മറ്റ് തണുത്ത വെള്ളത്തിലോ ഇടാവുന്നതാണ്.

ഐസ്