13 February 2026
SHIJI MK
Image Credit: Getty Images
പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാല്‍ പഴം ഒരിക്കലും ഏറെകാലം വീട്ടില്‍ സൂക്ഷിക്കാനാകില്ല. കടയില്‍ നിന്ന് വാങ്ങിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവ ചീഞ്ഞുപോകാന്‍ തുടങ്ങും.
പഴം എങ്ങനെ കേടുകൂടാതെ നിലനിര്‍ത്താമെന്നത് എല്ലാവരും ചിന്തിച്ച് തലപുണ്ണാക്കുന്ന കാര്യമാണ്. എന്നാല്‍ എത്രയെല്ലാം ശ്രമിച്ചാലും പഴം കേടുവരും. ചീഞ്ഞുപോകും മുമ്പ് അവയെ അകത്താക്കിയാലോ?
പഴം ചീഞ്ഞ് തുടങ്ങിയാലും അല്ലെങ്കില്‍ അതിന് മുമ്പും പരീക്ഷിക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതുണ്ടാക്കാന്‍ പഴത്തോടൊപ്പം കുറച്ച് സാധനങ്ങള്‍ മാത്രമേ വേണ്ടൂ.
ആദ്യം തന്നെ പഴമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി, നിങ്ങള്‍ക്ക് ഇഷ്ടമുള്ള വലുപ്പത്തില്‍ അരിഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ വലിയ കട്ടി ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ശേഷം ഒരു പാനെടുത്ത് ചൂടാക്കി അതിലേക്ക് അല്‍പം നെയ്യ് ഒഴിച്ച് കൊടുക്കുക. നിങ്ങളുടെ പാകത്തിന് നെയ്യ് ഒഴിക്കാവുന്നതാണ്. നെയ്യ് ചൂടായതിന് ശേഷം പഴം ഇട്ടുകൊടുക്കാം.
പഴം നന്നായി വഴറ്റിയെടുക്കണം. ഏകദേശം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് കുറച്ച് ചിരകിയ തേങ്ങ ഇട്ടുകൊടുക്കാം. ശേഷം ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിക്കണം.
തേങ്ങയും പഴയും നന്നായി ചുവന്ന് വരുമ്പോള്‍ ഇതിലേക്ക് അല്‍പം മുന്തിരിയും അണ്ടിപരിപ്പും ഇടുകൊടുക്കാം. അണ്ടിപരിപ്പ് ചെറിയ കഷ്ണങ്ങളാക്കിയോ അല്ലാതെയോ ചേര്‍ക്കാവുന്നതാണ്.
നെയ്യ് അപ്പോഴേക്ക് തേങ്ങയും പഴവും നന്നായി വലിച്ചെടുത്തിട്ടുണ്ടാകും. അതിനാല്‍ ആവശ്യമാണെങ്കില്‍ മാത്രം അല്‍പം നെയ്യ് കൂടി ചേര്‍ക്കാവുന്നതാണ്. പഞ്ചസാര ചേര്‍ക്കേണ്ടതില്ല.