14 May 2026
Aswathy Balachandran
Image Courtesy: Getty Images
പച്ചക്കറി വേവിക്കാതെ സാലഡ് ഉണ്ടാക്കുമ്പോൾ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചിലപ്പോൾ അപകടം ഉണ്ടായേക്കാം.
പച്ചക്കറികളിലെ അഴുക്ക്, കീടനാശിനികൾ, അണുക്കൾ എന്നിവ നീക്കം ചെയ്യാൻ ഒരു നുള്ള് ബേക്കിങ് സോഡ കലർത്തിയ വെള്ളത്തിൽ അവ മുക്കിവയ്ക്കുന്നത് ഗുണകരമാണ്.
പുറമെയുള്ള മാലിന്യങ്ങൾ കളയാൻ ഇലക്കറികളും പച്ചക്കറികളും എപ്പോഴും പൈപ്പിന് ചുവട്ടിലെ ശുദ്ധമായ വെള്ളത്തിൽ നേരിട്ട് കഴുകിയെടുക്കുക.
ഇലക്കറികൾ മൊത്തമായി കഴുകുന്നതിന് പകരം ഓരോ ഇലയും പ്രത്യേകം വേർതിരിച്ചെടുത്ത് വൃത്തിയാക്കിയാൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാം.
ഭക്ഷണസാധനങ്ങൾ വൃത്തിയാക്കാൻ സോപ്പോ ഡിറ്റർജന്റുകളോ ഒരിക്കലും ഉപയോഗിക്കരുത്. ഇവയുടെ രാസാവശിഷ്ടങ്ങൾ ശരീരത്തിന് ഹാനികരമാണ്.
കഴുകിയെടുത്ത പച്ചക്കറികൾ വൃത്തിയുള്ള കോട്ടൻ തുണി ഉപയോഗിച്ച് തുടയ്ക്കുകയോ വായുവിൽ ഉണങ്ങാൻ അനുവദിക്കുകയോ ചെയ്യുക. ഈർപ്പം കുറയ്ക്കുന്നത് ബാക്ടീരിയ വളർച്ച തടയാൻ സഹായിക്കും.
സാലഡ് ഇലകൾ പേപ്പർ ടവലിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. ഇത് ഭക്ഷണത്തിന്റെ ഗന്ധം കലരാതിരിക്കാനും ഫ്രഷ് ആയിരിക്കാനും സഹായിക്കും.
പച്ചക്കറികൾ കേടാകാതിരിക്കാൻ ശരിയായ താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അവ ഉപയോഗിച്ചു തീർക്കുന്നതാണ് ഉചിതം.