26 September 2026

Sumeesh T Unneen

ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!

Photo Credit: Getty Images

ട്രെയിൻ റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ വഴിയുണ്ട്. ഐആർസിടിസിയുടെ പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്തി ഇത് എളുപ്പത്തിൽ ചെയ്യാം

അവസാന നിമിഷം ട്രെയിൻ ടിക്കറ്റ്

ടിക്കറ്റുകൾ ലഭ്യമല്ല എന്ന് കാണിച്ചാലും ട്രെയിനിൽ എല്ലാ സീറ്റുകളും നിറഞ്ഞിരിക്കണമെന്നില്ല. ചാർട്ട് തയ്യാറാക്കിയ ശേഷവും ചില സീറ്റുകൾ ഒഴിവ് വരാൻ സാധ്യതയുണ്ട്

ചാർട്ടിംഗിന് ശേഷം സീറ്റ് ഒഴിവുണ്ടാകുമോ?

ചാർട്ട് തയ്യാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകൾ കണ്ടെത്താൻ നിങ്ങളുടെ മൊബൈലിൽ ഐആർസിടിസി റെയിൽ കണക്ട് ആപ്പ് തുറക്കുക

ഐആർസിടിസി ആപ്പ് തുറക്കുക

ആപ്പിലെ ട്രെയിൻ സെക്ഷനിൽ നിന്നും 'ചാർട്ട് വേക്കൻസി' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അവസാന നിമിഷം ഒഴിവുള്ള സീറ്റുകൾ ഇവിടെ കാണാം

'ചാർട്ട് വേക്കൻസി' തിരഞ്ഞെടുക്കുക

നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിൻ നമ്പർ അല്ലെങ്കിൽ പേര്, യാത്ര ചെയ്യുന്ന തീയതി, ബോർഡിംഗ് സ്റ്റേഷൻ എന്നീ വിവരങ്ങൾ കൃത്യമായി നൽകുക

യാത്രാ വിവരങ്ങൾ നൽകുക

വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ട്രെയിനിലെ ഏത് കോച്ചിലാണ് സീറ്റ് ഒഴിവുള്ളതെന്നും, ഏത് ബെർത്താണ് ഒഴിവുള്ളതെന്നും കാണാൻ സാധിക്കും

ഒഴിവുള്ള ബെർത്തുകൾ കണ്ടെത്താം

ഒരു ബെർത്ത് ഒഴിവുണ്ടെന്ന് കരുതി അത് മുഴുവൻ യാത്രയ്ക്കും ലഭ്യമാകണമെന്നില്ല. നിങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മുതൽ ഇറങ്ങേണ്ട സ്റ്റേഷൻ വരെ ആ സീറ്റ് ഒഴിവുണ്ടോ എന്ന് ഉറപ്പുവരുത്തുക

നിങ്ങളുടെ റൂട്ടിൽ സീറ്റ് ഒഴിവുണ്ടോ?

നിങ്ങളുടെ റൂട്ടിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രക്കാരുടെ വിവരങ്ങൾ നൽകി പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. 'കറൻ്റ് ബുക്കിംഗ്' വഴിയുള്ള ഈ രീതിയിൽ കൺഫോം ടിക്കറ്റുകൾ മാത്രമാണ് ലഭിക്കുക

ടിക്കറ്റ് ബുക്ക് ചെയ്യാം