09  December 2025

SHIJI MK

Image Courtesy:  Getty Images

വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ

ക്യാരറ്റ് വാങ്ങിച്ച് നേരെ ഫ്രിഡ്ജില്‍ വെച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് വാടിപോകാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ക്യാരറ്റ്

വാടിപ്പോയ ക്യാരറ്റിനെ അതിവേഗത്തില്‍ ഫ്രഷാക്കി മാറ്റണോ? അതിനായി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന പൊടിക്കൈകളിതാ.

എന്നാല്‍

വാടിയ ക്യാരറ്റ് ആദ്യം തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. എന്നിട്ട് അത് കുറച്ച് തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം.

ടിപ്പ്

കഴുകിയ ക്യാരറ്റ് വെള്ളത്തിലേക്ക് ഇടുമ്പോള്‍ അത് മുങ്ങികിടക്കുന്ന വിധത്തില്‍ പാത്രത്തില്‍ വെള്ളമുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മുങ്ങണം

ശേഷം നിങ്ങള്‍ പാത്രത്തിലേക്ക് മാറ്റിയ, മുങ്ങി കിടക്കുന്ന വെള്ളത്തിലേക്ക് കുറച്ച് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കണം.

നാരങ്ങ

നാരങ്ങയും ക്യാരറ്റും വെള്ളവും നന്നായി കൈ കൊണ്ട് മിക്‌സ് ചെയ്ത് ഈ പാത്രം അര മണിക്കൂറോളം സമയം അടച്ചുവെക്കാന്‍ മറന്നുപോകരുത്.

അടയ്ക്കാം

വാടിയ രൂപത്തില്‍ നിങ്ങള്‍ക്ക് ഫ്രിഡ്ജില്‍ നിന്ന് ലഭിച്ച ക്യാരറ്റ് ഇതോടെ ഫ്രഷായിട്ടുണ്ടാകും. വളരെ എളുപ്പത്തില്‍ തന്നെ ഇത്തരത്തില്‍ ക്യാരറ്റ് ഫ്രഷാക്കാം.

ഫ്രഷാകും

ഇങ്ങനെ നാരങ്ങയും വെള്ളവും ചേര്‍ത്ത് ഫ്രഷാക്കി എടുത്ത ക്യാരറ്റ് നിങ്ങള്‍ക്ക് എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്.

എത്രവേണമെങ്കിലും