09 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
പ്രഭാതഭക്ഷണത്തിൽ പലരും ഉൾപ്പെടുത്തുന്ന രണ്ട് ഭക്ഷണമാണ് മുട്ടയും പാലും. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ് മുട്ടയും പാലും.
മുട്ടയിലുള്ള പ്രോട്ടീൻ പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിൽ നിന്ന് വ്യത്യസ്തമാണ്. കൂടാതെ എല്ലാ അമിനോ ആസിഡുകളും ഈ രണ്ട് ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട്.
ഒരു മുട്ടയിൽ പ്രോട്ടീൻ, പൂരിത കൊഴുപ്പ്, ധാതുക്കൾ, കരോട്ടിനോയിഡുകൾ, ഇരുമ്പ് വിറ്റാമിൻ ഡി, ഇ, കെ, ബി 6, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.
പാലിലാകട്ടെ പ്രോട്ടീൻ, വിറ്റാമിൻ ഡി, പൊട്ടാസ്യം, സെലിനിയം, കാൽസ്യം, വിറ്റാമിൻ കെ 2 തുടങ്ങി നമുക്കാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു.
പാലും മുട്ടയും ഒരുമിച്ച് കഴിക്കാമോ എന്നത് പല ആളുകൾക്കും ഉണ്ടാകുന്ന സംശയമാണ്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.
ആയുർവേദം അനുസരിച്ച് പാലും പച്ച മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളെ ബാധിക്കുമെന്നാണ് പറയുന്നത്.
പുഴുങ്ങിയ മുട്ടയും പാലും ഒരുമിച്ച് കഴിക്കാം. പക്ഷേ വേവിക്കാത്ത, പച്ച മുട്ടകൾ പാലിനൊപ്പം കഴിക്കുന്നത് ഭക്ഷ്യവിഷബാധ, അണുബാധ, എന്നിവയ്ക്ക് കാരണമാകും.
മോശം കൊളസ്ട്രോളിന്റെ വർദ്ധനവിനും ഇത് കാരണമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു പ്രതിവിധിയാണ് പാലും മുട്ടയും.