21 November 2026
Sumeesh T Unneen
Photo Credit: Unsplash
കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ, ടിവി എന്നിവയുടെ അമിത ഉപയോഗം ഇന്ന് പലരിലും കണ്ണിന് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. കണ്ണുകൾക്ക് കൃത്യമായ വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്
ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും 20 സെക്കൻഡ് ഇടവേളയെടുത്ത് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുന്ന രീതിയാണിത്.
സാധാരണ മിനിറ്റിൽ 15 തവണ കണ്ണ് ചിമ്മുന്നത് സ്ക്രീനിൽ നോക്കുമ്പോൾ പകുതിയായോ മൂന്നിലൊന്നായോ കുറയുന്നു. ഇത് കണ്ണുകൾ വരണ്ടുപോകാനും ക്ഷീണിക്കാനും കാരണമാകും. ഇതിനെയാണ് 'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' എന്ന് വിളിക്കുന്നത്
കണ്ണുകളിലെ വേദന, ക്ഷീണം, എരിച്ചിൽ, ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കണ്ണുകൾ വരണ്ടുപോകുകയോ അമിതമായി വെള്ളം നിറയുകയോ ചെയ്യുന്നതും ഇതിൻ്റെ ലക്ഷണങ്ങളാണ്
കാഴ്ച മങ്ങൽ, വസ്തുക്കൾ രണ്ടായി കാണൽ, തലവേദന, വെളിച്ചത്തോടുള്ള അസ്വസ്ഥത എന്നിവയും അനുഭവപ്പെടാം. കഴുത്ത്, തോൾ, പുറം വേദന, ശ്രദ്ധ കേന്ദ്രീകരിക്കാനും കണ്ണ് തുറന്നുപിടിക്കാനുമുള്ള പ്രയാസം എന്നിവയും ലക്ഷണങ്ങളാണ്
20-20-20 റൂൾ പിന്തുടർന്നവരിൽ കണ്ണിലെ വരൾച്ച കുറയുകയും കണ്ണുനീർ പാളി മെച്ചപ്പെടുകയും ചെയ്തതായി 2020-ലെ പഠനം വ്യക്തമാക്കുന്നു. സ്ക്രീനിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുക്കുന്നത് കണ്ണുകൾക്ക് ഏറെ ഗുണകരമാണ്
ജോലിത്തിരക്കിലോ വായനയിലോ ഇടവേളകൾ എടുക്കാൻ മറന്നുപോകുന്നവർക്ക് റിമൈൻഡറുകൾ സെറ്റ് ചെയ്യാം. ഇതിനായി 'ഐ കെയർ 20 20 20' പോലുള്ള മൊബൈൽ ആപ്പുകളും ഉപയോഗിക്കാവുന്നതാണ്
കണ്ണിൻ്റെ ആയാസം കുട്ടികൾക്ക് തിരിച്ചറിയാനാകില്ല എന്നതിനാൽ മാതാപിതാക്കൾ അവരുടെ സ്ക്രീൻ ടൈം ശ്രദ്ധിക്കണം. കാഴ്ചയിലോ കണ്ണിൻ്റെ ആരോഗ്യത്തിലോ മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം