29 August 2026
SHIJI MK
Image Credit: Getty Images
ഓരോ ദിവസവും സ്വര്‍ണവിലയില്‍ റെക്കോഡ് വില വര്‍ധനവ് സംഭവിക്കുന്നത് ഉപഭോക്താക്കളെയാകെ നിരാശരാക്കുന്നുണ്ട്. നിലവില്‍ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ പോലും സാധിക്കുന്നില്ല.
ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ നിലവില്‍ ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് കേരളത്തില്‍ ചെലവഴിക്കേണ്ടത്. എന്നാല്‍ ഈ നിരക്കില്‍ വരുംദിവസങ്ങളില്‍ വര്‍ധനവുണ്ടായേക്കും.
സ്വര്‍ണവില ഉയരാന്‍ തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യം. കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാം എന്നതാണ് കാരണം.
22 കാരറ്റിനും 24 കാരറ്റിനും വില വര്‍ദിച്ചത്, ആളുകളെ 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് എന്നിങ്ങനെയുള്ള കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.
കാരറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നത് നഷ്ടമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇവ വില്‍ക്കുമ്പോഴും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
സ്വര്‍ണവിലയ്ക്ക് പുറമെ പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവയെല്ലാം സ്വര്‍ണാഭരണം വാങ്ങിക്കുമ്പോള്‍ നല്‍കണം. 10 ശതമാനത്തോളമാണ് പണികൂലി.
കേരളത്തില്‍ വിവാഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഏകദേസം 10 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് പണികൂലി.
വില കൂടിയ സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.