23 November 2026

Jayadevan A M

ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

Image Courtesy: Getty Images

മലപ്പുറത്ത് ഫെയര്‍നസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്‌

ഫെയര്‍നസ് ക്രീം

അനുവദനീയമായതിലും കൂടുതല്‍, അമിതമായി മെര്‍ക്കുറി പോലുള്ള അടങ്ങിയതാണ് ഇത്തരം ക്രീമുകളെ വില്ലനാക്കുന്നത്‌

മെർക്കുറി

ഫേസ് ക്രീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ചിലത് ഇവിടെ പരിശോധിക്കാം

ശ്രദ്ധിക്കേണ്ടത്‌

സോഷ്യൽ മീഡിയയിലൂടെയോ ഇൻഫ്ലുവൻസർമാരിലൂടെയോ പുറത്തുവരുന്ന പരസ്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്. ചർമ്മത്തിന്റെ സ്വാഭാവിക നിറം പെട്ടെന്ന് മാറ്റാൻ സാധാരണ ക്രീമുകൾക്ക് കഴിയില്ല

പരസ്യങ്ങള്‍

ബ്രാന്‍ഡ്, ബാച്ച് നമ്പര്‍, നിര്‍മ്മാണ തീയതി തുടങ്ങിയ പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുക.ഊരും പേരുമില്ലാത്ത ക്രീമുകൾ ഒഴിവാക്കുക.

ബ്രാന്‍ഡ്‌

ചേരുവകളുടെ പട്ടിക പരിശോധിക്കുക. മെര്‍ക്കുറി പോലുള്ളവ ഉണ്ടെങ്കില്‍ വാങ്ങാതിരിക്കുക. അംഗീകൃത വില്‍പനക്കാരില്‍ നിന്ന് മാത്രം ക്രീമുകള്‍ വാങ്ങുക

ചേരുവകൾ

പുതിയൊരു ക്രീം മുഖത്ത് പുരട്ടുന്നതിന് മുൻപ് കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ അല്പം പുരട്ടി 48 മണിക്കൂർ വരെ നിരീക്ഷിക്കുക. ചൊറിച്ചിൽ, നീറ്റൽ എന്നിവയുണ്ടെങ്കിൽ ഉപയോഗിക്കരുത്

പാച്ച് ടെസ്റ്റ്

സ്വയം ചികിത്സ നടത്താതെ ഒരു ചർമ്മരോഗ വിദഗ്ധനെ സമീപിക്കുക. ഡെർമറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ക്രീമുകള്‍ തിരഞ്ഞെടുക്കുക

നിർദ്ദേശം