24 July 2026

Nithya V

റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ  ഇതൊന്ന് മതി

Photo Credit: Getty Images

നിങ്ങളുടെ വീട്ടിലെ റോസാച്ചെടി നിറയെ കുലകുലയായി പൂത്തുനിൽക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ അറിഞ്ഞാലോ...

റോസ പൂവ്

ചെടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നത് കുലകളായി പൂവിടാൻ സഹായിക്കും. അതിന് നിങ്ങളെ തേയില പൊടി സഹായിക്കുമെന്നേ...

തേയില പൊടി

ഉപയോഗിച്ച ശേഷം കഴുകി ഉണക്കിയ തേയിലച്ചണ്ടി ചെടിയുടെ ചുവട്ടിൽ ഇടുന്നത് മണ്ണിലെ നൈട്രജൻ കൂട്ടാനും പൂക്കൾ വരാനും വളരെ നല്ലതാണ്.

നൈട്രജൻ

അതുപോലെ, മുട്ടത്തോട് പൊടിച്ചതും ഏത്തപ്പഴത്തോൽ ചെറുതായി അരിഞ്ഞതും ചുവട്ടിൽ നൽകുന്നതും ഗുണകരമാണ്.

മുട്ടത്തോട്

ഇത് ചെടിക്ക് ആവശ്യമായ കാൽസ്യവും പൊട്ടാസ്യവും നൽകി ധാരാളം മൊട്ടുകൾ ഉണ്ടാകാൻ സഹായിക്കും.

കാൽസ്യം

റോസാച്ചെടികൾ നന്നായി പൂക്കാൻ ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്.

സൂര്യപ്രകാശം

തണലുള്ള സ്ഥലങ്ങളിൽ വെച്ചാൽ ചെടി വളരുമെങ്കിലും പൂക്കൾ കുറവായിരിക്കും. അതിനാൽ സൂര്യപ്രകാശമുള്ളയിടത്ത് നടാം.

പൂക്കൾ

അതുപോലെ, ഉണങ്ങിയതും ഉണങ്ങാൻ തുടങ്ങിയതുമായ കമ്പുകളും ഇലകളും കൃത്യമായി മുറിച്ചു മാറ്റുക എന്നതും അനിവാര്യമാണ്.

വൃക്കകൾ