08  December 2025

JENISH THOMAS

Image Courtesy:  PTI

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കേരളം നാളെയും ബുധനാഴ്ചയും പോളിങ് ബൂത്തിലേക്ക് പോകുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്

പാർലമെൻ്റ്, നിയമസഭ തിരഞ്ഞെടുപ്പികളിൽ നിന്നും വ്യത്യസ്തമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

വോട്ട് രേഖപ്പെടുത്തുന്നതിൽ വ്യത്യാസം

പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ മൂന്ന് തവണയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. എന്നാൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റികളിലുള്ള ഒറ്റതവണ വോട്ട് ചെയ്താൽ മതി

മൂന്ന് തവണ വോട്ട് ചെയ്യണം

വോട്ട് രേഖപ്പെടുത്താൻ വരുന്ന സമ്മതിദായകൻ ആദ്യം തിരച്ചറയിൽ രേഖയുമായി ഒന്നാം പോളിങ് ഓഫീസറെ ബന്ധപ്പെടുക. അത് പരിശോധിച്ചതിന് ശേഷം മറ്റ് എതിർപ്പില്ലെങ്കിൽ രണ്ട് പോളിങ് ഓഫീസറിലേക്ക് പോകുക

ഒന്നാം പോളിങ് ഓഫീസർ

രണ്ടാം പോളിങ് ഓഫീസർ സമ്മതിദായകൻ്റെ ഒപ്പോ വിരലടയാളമോ വോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടറുടെ ഇടത് ചൂണ്ട് വിരലിൽ മഷി പരിട്ടു. ശേഷം വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നൽകും

രണ്ടാം പോളിങ് ഓഫീസർ

മൂന്നാം പോളിങ് ഓഫീസര്‍ വോട്ടിങ് ഇവ പരിശോധിച്ച് വോട്ട് ചെയ്യാനാൻ അനുവദിക്കും. വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിങ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റുകൾ സജ്ജമാകും

മൂന്നാം പോളിങ് ഓഫീസർ

ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ 3 ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങളാണ് ബാലറ്റുകൾക്ക്

മൂന്ന് ബാലറ്റുകൾ

വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ അമര്‍ത്തി വോട്ട്  രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെ ലൈറ്റ് തെളിയും

വോട്ട് ചെയ്താൽ ലൈറ്റ് തെളിയും

മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍  ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം.

ബീപ്പ് ശബ്ദം കേൾക്കും

മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി.

ഇവിടെ ഒരു ബാലറ്റുള്ളൂ

വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

വൈകിട്ട് ആറ് വെരെ വോട്ട് ചെയ്യാം