07  December 2025

Aswathy Balachandran

Image Courtesy:  Getty

വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക 

ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് ഇന്ത്യയിൽ പ്രമേഹം വ്യാപകമാവാൻ പ്രധാന കാരണം.

പ്രമേഹം

ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ലെവൽ 70-100 mg/dL-നും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമുള്ള അളവ് 140 mg/dL-ൽ താഴെയും ആയിരിക്കണം.

ഷുഗർ നില

പ്രതിരോധ സംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ നശിക്കുന്ന അവസ്ഥ

ടൈപ്പ് 1

ശരീരത്തിന് ഇൻസുലിനെ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു.

ടൈപ്പ് 2

ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ സ്വാബ് ഉപയോഗിക്കുക.

വീട്ടിൽ ടെസ്റ്റ്

ടെസ്റ്റ് സ്ട്രിപ്പുകളുടെ കാലാവധി നിർബന്ധമായും പരിശോധിക്കുക, സ്ട്രിപ്പിൻ്റെ രക്തം പുരട്ടേണ്ട ഭാഗത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക.

ടെസ്റ്റിംഗ് സ്ട്രിപ്പ്

അമിതഭാരം ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി കുറയ്ക്കുന്നതിലൂടെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യ പ്രശ്നങ്ങൾ

മധുരം, ഉപ്പ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. സമീകൃത ഭക്ഷണം പ്രമേഹം ഒഴിവാക്കാൻ സഹായിക്കും.

ഭക്ഷണക്രമം