27 DEC 2025

TV9 MALAYALAM

ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ

 Image Courtesy: Getty Images

മിക്കയാളുകൾക്കും ഇഷ്ടമുളള ഒരു പച്ചക്കറിയാണ് കാബേജ്. മിക്കവാറും എല്ലാ വീടുകളിലും ക്യാബേജ് തോരനായും സലാഡുകളിൽ ചേർത്തും കഴിക്കാറുണ്ട്.

കാബേജ്

പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ഫോളേറ്റ്, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് കാബേജ്.

പോഷകങ്ങൾ

പച്ച ക്യാബേജും പർപ്പിൾ ക്യാബേജും വിപണിയിൽ ലഭ്യമാണ്. നിറത്തിന് അനുസരിച്ച് ഇവയുടെ ഗുണത്തിലും ഏറെ വ്യത്യാസമുണ്ട്.

പലവിധം

ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ പർപ്പിൾ കാബേജ് കഴിക്കുന്നത് നല്ലതാണ്. കാരണം പർപ്പിൾ കാബേജിൽ കലോറി വളരെ കുറവാണ്.

ശരീരഭാരം

ചർമ്മ സംരംക്ഷണത്തിന് ആന്റിഓക്സിഡന്റുകൾ ആവശ്യമാണ്. ചർമ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിർത്താനും ഇത് നല്ലതാണ്.

ആന്റിഓക്സിഡന്റുകൾ

പർപ്പിൾ കാബേജിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മർദ്ദം ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.

രക്തസമ്മർദ്ദം

ഇതിലുള്ള വിറ്റാമിൻ സി, കെ, കാത്സ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. സന്ധിവേദന ഉള്ളവർക്കും കഴിക്കാം.

സന്ധിവേദന

കണ്ണുകളുടെ ആരോഗ്യത്തിന് പർപ്പിൾ കാബേജ് കഴിക്കാം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

കണ്ണുകൾക്ക്