23 November 2026
SHIJI MK
Image Credit: Getty Images
സ്വര്‍ണം വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് അതിന്റെ പരിശുദ്ധി. 22 കാരറ്റ്, 24 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാണ് സ്വര്‍ണം വിപണിയില്‍ ലഭിക്കുന്നത്. എന്നാല്‍ വാങ്ങുന്ന സ്വര്‍ണം യഥാര്‍ഥത്തില്‍ എത്ര കാരറ്റാണെന്ന് എങ്ങനെ തിരിച്ചറിയാം?
സ്വര്‍ണത്തിന്റെ പരിശുദ്ധി അളക്കുന്നതിനുള്ള പ്രധാന രീതിയാണ് കാരറ്റ്. 24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്. ഇതില്‍ 99.9 ശതമാനത്തോളം സ്വര്‍ണം അടങ്ങിയിരിക്കും. എന്നാല്‍ ഇത് മൃദുവായതിനാല്‍ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ സാധാരണയായി ഉപയോഗിക്കാറില്ല.
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനുള്ള ഏറ്റവും വിശ്വസനീയമായ മാര്‍ഗങ്ങളിലൊന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങളില്‍ പ്രധാനമായും മൂന്ന് അടയാളങ്ങള്‍ ശ്രദ്ധിക്കണം.
സ്വര്‍ണം ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. പരിശുദ്ധിയുടെ അടയാളം, 22 കാരറ്റിന് 22K916, 18 കാരറ്റിന് 18K750, 14 കാരറ്റിന് 14K585 എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കും.
ഓരോ ആഭരണത്തിനും നല്കുന്ന ആറക്ക ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറാണിത്. HUID നമ്പര്‍ ഉപയോഗിച്ച് BIS Care ആപ്പില്‍ ആഭരണത്തിന്റെ ഹാള്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം.
ബിഐഎസ് കെയര്‍ ആപ്പിലൂടെ പരിശുദ്ധി പരിശോധിക്കാം സ്വര്‍ണാഭരണത്തിലെ HUID നമ്പര്‍ ഉപയോഗിച്ച് അതിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ ബിഐഎസ് കെയര്‍ ആപ്പ് സഹായിക്കും.
മൊബൈലില്‍ BIS Care ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, ആപ്പ് തുറന്ന് Verify HUID എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക, ആഭരണത്തിലെ ആറക്ക HUID നമ്പര്‍ നല്‍കുക, ആഭരണത്തിന്റെ കാരറ്റ്, ഹാള്‍മാര്‍ക്ക് വിവരങ്ങള്‍ എന്നിവ പരിശോധിക്കുക.
ആഭരണത്തിന്റെ യഥാര്‍ഥ പരിശുദ്ധിയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ബിഐഎസ് അംഗീകൃത അസേയിങ് ആന്‍ഡ് ഹാള്‍മാര്‍ക്കിങ് സെന്ററില്‍ പരിശോധനയ്ക്ക് നല്‍കാം. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണത്തിലെ പരിശുദ്ധി കൃത്യമായി പരിശോധിക്കാന്‍ സാധിക്കും.
സ്വര്‍ണം കാന്തത്തില്‍ ഒട്ടില്ല. അതിനാല്‍ ശക്തമായ കാന്തത്തിനടുത്ത് ആഭരണം കൊണ്ടുപോയി പ്രാഥമിക പരിശോധന നടത്താം. ആഭരണം കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ കാന്തിക സ്വഭാവമുള്ള മറ്റ് ലോഹങ്ങള്‍ അടങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്.