09 APRIL 2026

Aswathy Balachandran

പപ്പായ വെറുതെ കഴിക്കാതെ ജൂസ് ആക്കിയാൽ എന്തു മാറ്റം

 Image Courtesy: Getty Images

പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പേൻ എന്ന എൻസൈം ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഇത് ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

ദഹനം

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ച പപ്പായ ജ്യൂസ് കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു.

ശരീരഭാരം

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ച പപ്പായ അത്യുത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് കരളിനെ സഹായിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.

ശുദ്ധീകരണം

ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പ്രമേഹം

വിറ്റാമിൻ സി, എ എന്നിവ ഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത് ഇടയ്ക്കിടെയുണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നു.

രോഗപ്രതിരോധം

ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ, പിഗ്മെന്റേഷൻ എന്നിവ അകറ്റാൻ പച്ച പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. ഇത് ചർമ്മത്തിന് കൂടുതൽ യുവത്വം നൽകുന്നു.

ചർമ്മ സംരക്ഷണം

ഇതിലെ പൊട്ടാസ്യവും നാരുകളും കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദ്രോഗ സാധ്യത വലിയ തോതിൽ കുറയ്ക്കാം

ഹൃദയാരോഗ്യം

പച്ച പപ്പായയിലുള്ള വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങൾ ൗശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കാൻ ഫലപ്രദമാണ്.

ശരീരവീക്കം