12 November 2025
Nithya V
Image Credits: Unsplash/Getty Images
മലയാളികളുടെ ഭക്ഷണങ്ങളിൽ പ്രധാനിയാണ് ഉള്ളി. പക്ഷേ, ഉള്ളി അരിയുമ്പോഴുള്ള കണ്ണുനീർ വെല്ലുവിളി തന്നെയാണ്.
എന്നാൽ ഉള്ളി അരിയുമ്പോൾ കരയാതിരിക്കാൻ ചില പോംവഴികളുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ആ തന്ത്രങ്ങൾ അറിഞ്ഞാലോ..
ഉള്ളിയുടെ കോശങ്ങള്‍ അരിയുകയോ മുറിക്കപ്പെടുകയോ ചെയ്യുമ്പോള്‍ 'സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്' എന്ന പുതിയ സംയുക്തം ഉണ്ടാകും.
ഇത് കണ്ണിലെ ജലപാളിയുമായി കോണ്‍ടാക്ട് ഉണ്ടാകുന്നതോടെ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകും. ഇങ്ങനെയാണ് കണ്ണ് എരിയുന്നത്.
എന്നാൽ ഇനി ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കരയാതിരിക്കാൻ സഹായിക്കും.
തൊലികളഞ്ഞ ഉള്ളി മുറിക്കുന്നതിന് മുമ്പ് 10 മുതൽ 15 മിനിറ്റ് വരെ വെള്ളത്തിൽ മുക്കിവയ്ക്കുക എന്നതാണ് ഫലപ്രദമായ മറ്റൊരു രീതി.
പപ്പായയുടെ ഇലകൾക്ക് രക്തത്തിലെ ഒരു പ്രധാന ഘടകമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വാദങ്ങളില്‍ കഴമ്പുണ്ടോയെന്ന് നോക്കാം
കട്ടിംഗ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം ഉള്ളി അരിയുന്നതും കണ്ണുനീർ വരാതിരിക്കാൻ ഗുണം ചെയ്യും.