21 May 2026

Aswathy Balachandran

തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ

 Image Courtesy: Getty Images

നല്ല നാളികേരം തിരഞ്ഞെടുക്കുന്നതിനും അത് ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഏതെല്ലാമെന്നു നോക്കാം

നാളികേരം 

തേങ്ങ കൈയിലെടുത്ത് കുലുക്കുമ്പോൾ വെള്ളത്തിന്റെ ശബ്ദം ഒട്ടും കേൾക്കുന്നില്ലെങ്കിൽ അത് പഴകിയതും, അമിതമായി വെള്ളമുണ്ടെങ്കിൽ അത് പാകമാകാത്തതുമായിരിക്കും.

കുലുക്കി നോക്കുക

എപ്പോഴും നല്ല ഭാരമുള്ള തേങ്ങ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഭാരം കൂടിയ തേങ്ങയുടെ ഉള്ള് കട്ടിയുള്ളതായിരിക്കും

ഭാരം 

തേങ്ങയുടെ മുകളിലുള്ള മൂന്ന് കൺപീഠങ്ങൾ വരണ്ടതും ഉറപ്പുള്ളതുമായിരിക്കണം. ഇതിൽ വിരലമർത്തുമ്പോൾ മൃദുവായി തോന്നുകയോ, പൂപ്പലോ നനവോ കാണുകയോ ചെയ്താൽ ആ തേങ്ങ ഒഴിവാക്കണം.

കണ്ണുകൾ ശ്രദ്ധിക്കുക

തേങ്ങയ്ക്ക് പുളിച്ചതോ പഴകിയതോ ആയ ദുർഗന്ധം ഉണ്ടെങ്കിൽ അത് കേടായതിന്റെ ലക്ഷണമാണ്. നല്ല തേങ്ങയ്ക്ക് നേരിയ സ്വാഭാവിക മണം മാത്രമേ ഉണ്ടാകൂ.

സ്വാഭാവിക മണം

തേങ്ങ പൊട്ടിച്ച ശേഷം അതിന്റെ ഉൾവശം നല്ല വെളുത്ത നിറത്തിലും മിനുസമുള്ളതുമാണെന്ന് ഉറപ്പാക്കുക. മഞ്ഞയോ ചാരനിറമോ കലർന്ന നിറ വ്യത്യാസങ്ങൾ കണ്ടാൽ അത് കേടായതാണ്.

നിറം

പൊട്ടിച്ച തേങ്ങയുടെ ഉള്ളിൽ പൂപ്പൽ പാടുകൾ ഉണ്ടെങ്കിലോ, കഴിച്ചുനോക്കുമ്പോൾ പുളിപ്പോ കയ്പ്പോ അനുഭവപ്പെട്ടാലോ അത് ഒട്ടും ഉപയോഗിക്കരുത്.

രുചി വ്യത്യാസവും

പൊട്ടിച്ച തേങ്ങ വായു കടക്കാത്ത ഒരു കണ്ടെയ്‌നറിലാക്കി (Air-tight container) ഫ്രിഡ്ജിൽ വെച്ചാൽ മൂന്ന് മുതൽ നാല് ദിവസം വരെ കേടുകൂടാതെ ഇരിക്കും.

ഫ്രിഡ്ജിൽ