20 MAY 2026
SHIJI MK
Image Credit: Getty Images
വീട്ടമ്മമാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് അടുക്കള എന്നാണ് പണ്ടൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പുരുഷന്മാരും സ്ത്രീകളെ പോലെ പാചകം ചെയ്യാന്‍ തുടങ്ങിയതോടെ കഥയും പറച്ചിലുമെല്ലാം മാറി.
ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ പാചകം ചെയ്യുന്നതും കഴിക്കുന്നതുമെല്ലാം വളരെ മനോഹരമായ കാഴ്ചയാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും എല്ലാവരും പഠിക്കേണ്ടതുണ്ട്.
പാചകം എന്നതൊരു കലയാണെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ? നല്ല രുചിയോടെ ഭക്ഷണം തയാറാക്കണമെങ്കില്‍ അല്‍പം സൂത്രവിദ്യകളെല്ലാം അറിഞ്ഞിരിക്കുകയും വേണം.
വളരെ സമയമെടുത്ത് ചെയ്യേണ്ട പല കാര്യങ്ങളുമുള്ള അടുക്കളയില്‍ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കേണ്ട ജോലികളും ഏറെ. അതിന് ചില പൊടികൈകളും മനസിലാക്കി വെണമെന്ന് മാത്രം.
പാചകം ചെയ്യുന്ന ആളുകളെ ഏറെ കുഴപ്പിക്കുന്ന ഒന്നാണ് സവാള അരിയല്‍. സവാള അരിയാന്‍ തുടങ്ങുമ്പോള്‍ തന്നെ കണ്ണില്‍ നിന്ന് കുടുകുടാ കണ്ണീര്‍ ചാടും. ഇത് പാചകത്തിലുള്ള താത്പര്യം കുറയാനും കാരണമാകും.
ഉള്ളി അരിയുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണീര്‍ പുഴ ഒഴുകുന്നത് തടയാന്‍ സാധിക്കും, ഇന്ന് തന്നെ ഈ വിദ്യ പ്രയോഗിച്ച് ഉള്ളിയില്‍ നിന്ന് രക്ഷപ്പെട്ടോളൂ, എന്നാല്‍ നോക്കിയാലോ?
ഉള്ളി അരിയുന്നതിന് 15 മിനിറ്റ് മുമ്പ് ഫ്രിഡ്ജില്‍ വെക്കാം, ഇതിന് ശേഷം എടുത്ത് അരിയുകയാണെങ്കില്‍ കണ്ണില്‍ നിന്നും വെള്ളം വരില്ലെന്ന കാര്യം ഉറപ്പാണ്.
ഫ്രിഡ്ജില്‍ വെക്കുന്നതിന് പകരം 20 മിനിറ്റോളം തണുത്ത വെള്ളത്തില്‍ ഉള്ളി ഇട്ടുവെക്കുന്നതും ഫലപ്രദമായ മാര്‍ഗമാണ്. ഇങ്ങനെ ചെയ്യുന്നത് വഴിയും കണ്ണീര്‍ തടയാന്‍ സാധിക്കും.