20 May 2026

Nithya V

യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി 

Photo Credit: Getty Images

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് അപ്പം. എന്നാൽ അപ്പം വിചാരിച്ചത്ര സോഫ്റ്റ് ആകുന്നില്ല, പുളിച്ചു പൊങ്ങുന്നില്ല തുടങ്ങിയ പ്രശ്നങ്ങളും സാധാരണയാണ്.

അപ്പം

എന്നാൽ ഇനി ആ പരാതി വേണ്ട, യീസ്റ്റ് ഇടാതെ തന്നെ അപ്പത്തിന്റെ മാവ് നന്നായി പുളിച്ച് പൊങ്ങാനും അപ്പം നല്ല പഞ്ഞിപോലെ ആകാനും സഹായിക്കുന്ന ചില വഴികളുണ്ട്.

യീസ്റ്റ്

യീസ്റ്ററിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് പഞ്ചസാര. ഒരു ടീസ്പൂൺ പഞ്ചസാര യീസ്റ്റിന് പകരമായി പ്രവർത്തിക്കുന്നതാണ്. കൂടുതൽ രുചിയും നൽകും.

പഞ്ചസാര

അരി അരയ്ക്കുമ്പോൾ കൂടെ അല്പം പഴയ ചോറ് ചേർക്കുന്നതും അപ്പം സോഫ്റ്റ് ആകാൻ സഹായിക്കും. ഈ വഴിയും പരീക്ഷിക്കാവുന്നതാണ്.

ചോറ്

മാവ് കലക്കുമ്പോൾ സാധാരണ വെള്ളത്തിന് പകരം കരിക്കിൻ വെള്ളമോ അല്ലെങ്കിൽ തലേദിവസത്തെ തേങ്ങാവെള്ളത്തിൽ അല്പം പഞ്ചസാര ഇട്ടുവെച്ചതോ ഉപയോഗിക്കാം.

കരിക്കിൻ വെള്ളം

മാവ് അരച്ചു വെക്കുമ്പോൾ ഉപ്പ് ചേർക്കരുത്. മാവ് നന്നായി പുളിച്ചു പൊങ്ങിയ ശേഷം,അപ്പം ചുടുന്നതിന് തൊട്ടുമുൻപ് മാത്രം ചേർക്കുക.

ഉപ്പ്

തണുപ്പ് കാലത്ത് മാവ് പാത്രം കട്ടിയുള്ള തുണി കൊണ്ട് പൊതിയുക.ഇത് സ്വാഭാവിക ചൂട് നൽകാൻ സഹായിക്കും.

തണുപ്പ്കാലത്ത്

അതുപോലെ, അപ്പത്തിനുള്ള അരി അരയ്ക്കുമ്പോൾ ഒരുപാട് കട്ടിയാകാതെയും എന്നാൽ ഒരുപാട് വെള്ളമാകാതെയും ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കുക