21 May 2026
Nithya V
Photo Credit: Getty Images
നാരങ്ങ വെള്ളത്തിലും സർബത്തിലുമൊക്കെയായി കസ്കസ് നമുക്ക് ഏറെ പരിചിതമാണ്. ശരീരത്തിന് കുളിർമ നൽകാൻ മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ മാറ്റാനും ഇത് ഉത്തമമാണ്.
എന്നാലിത് വീട്ടിൽ സിമ്പിളായി ഉണ്ടാക്കാൻ പറ്റുമെന്ന് അറിയാമോ? സത്യമാണെന്നേ നമ്മുടെ വീട്ടുമുറ്റത്തെ തുളസി ചെടിയിൽ നിന്നും നമുക്ക് കസ്ക്സ് ഉണ്ടാക്കാം.
തുളസി പലതരത്തിലുണ്ട്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന കസ്‌കസ് രാമതുളസി പോലെയുള്ള തുളസി വർഗ്ഗങ്ങളിൽ നിന്നാണ്.
തുളസിചെടിയിലെ പൂക്കൾ നന്നായി ഉണങ്ങി ബ്രൗൺ നിറമാകുമ്പോൾ അവ ശ്രദ്ധയോടെ നുള്ളിയെടുക്കുക.
ഉണങ്ങിയ പൂങ്കുലകൾ കൈവെള്ളയിലിട്ട് നന്നായി തിരുമ്മുക.അപ്പോൾ അതിനുള്ളിൽ നിന്ന് ചെറിയ കറുത്ത വിത്തുകൾ പുറത്തേക്ക് വരുന്നതാണ്.
പൂക്കളുടെ അവശിഷ്ടങ്ങളും ചപ്പുചവറുകളും ഊതിക്കളഞ്ഞാൽ ശുദ്ധമായ തുളസിവിത്തുകൾ ലഭിക്കും. ആവശ്യത്തിന് വിത്തുകൾ എടുത്ത് അല്പം വെള്ളത്തിലിടുക.
നന്നായി ഇളക്കി 15-20 മിനിറ്റ് വെക്കുക. വെള്ളം പൂർണ്ണമായി വലിച്ച് ഇതിനു ചുറ്റും വെളുത്ത ഒരു ജെൽ പാട രൂപപ്പെടും.
ഇങ്ങനെയാണ് കസ്കസ് ഉണ്ടാക്കുന്നത്. ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. വിറ്റമിൻ എ,ബി കോംപ്ലക്സ്, ഇ,കെ,തുടങ്ങിവയാൽ സമ്പന്നമാണ് ഇവ.