06 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
സംസ്ഥാൻത്ത് ഇനി ട്രോളിങ് നിരോധനമൊക്കെ വരാൻ പോവുകയാണ്. ഈ സമയത്ത് മീൻ വാങ്ങാൻ പോകുമ്പോൾ നമ്മൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
ട്രോളിങ് നിരോധനം വരുമ്പോൾ വിപണിയിൽ പഴകിയ മീനുകളുടെ എണ്ണം കൂടും. ഈ സമയത്ത് അവ വാങ്ങാൻ പോകുമ്പോൾ ഒന്ന് കണ്ണോടിച്ചാൽ പഴയ മീൻ തിരിച്ചറിയാനാകും.
നല്ല മീനാണെങ്കിൽ അവയുടെ കണ്ണുകൾ തിളക്കമുള്ളതും, തെളിഞ്ഞതും പുറത്തേക്ക് ചെറുതായി തള്ളിനിൽക്കുന്നതുമായിരിക്കും. പഴയ മീനിൻ്റെ കണ്ണുകൾ മങ്ങിയതാണ്.
നല്ല മീനിൻ്റെ ചെകിളകൾക്ക് നല്ല തിളങ്ങുന്ന ചുവപ്പ് നിറമായിരിക്കും. അതുപോലെ തന്നെ ചെകിള മാംസത്തിൽ ഒറ്റിനിൽക്കുന്നതാണ്. ഇളകി നിൽക്കുന്നത് ശ്രദ്ധിക്കണം.
മീനിന്റെ മാംസത്തിൽ വിരലുകൊണ്ട് അമർത്തി നോക്കുക. അമർത്തിയ ഭാഗത്ത് കുഴിയാകുകയോ, മാംസം സോഫ്റ്റ് ആയിരിക്കുകയോ ചെയ്താൽ അവ നല്ലതല്ല.
കെമിക്കൽ കൂടുതലുള്ള മീനുകളുടെ അടുത്തേക്ക് ഈച്ചകൾ അധികം വരില്ല. എന്നാൽ നല്ല മീനാണെങ്കിൽ അവയുടെ ചുറ്റും ഈച്ചകൾ പാറിപറക്കുന്നുണ്ടാകും.
മീനുകൾ വടിപോലെ ഉറപ്പോടെ ഇരിക്കുകയാണെങ്കിൽ അവ ഫ്രഷായിരിക്കും. വളഞ്ഞതോ ചുളിവുകളോടെയോ ഇരിക്കുന്നത് കുറച്ചൊന്ന് ശ്രദ്ധിക്കണം.