4 June 2026

Aswathy Balachandran

പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്

 Image Courtesy: Getty Images

കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതികൾക്ക് ഇന്ന് വലിയ പ്രചാരമാണുള്ളത്. എന്നാൽ പ്രോട്ടീൻ അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്  നോക്കാം

കൂടുതൽ പ്രോട്ടീൻ

പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്താനും, കോശങ്ങളുടെ വളർച്ചയ്ക്കും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ഹോർമോണുകളുടെയും എൻസൈമുകളുടെയും ഉത്പാദനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്.

പ്രാധാന്യം

പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തുന്നത് വയർ വീർക്കൽ, മലബന്ധം, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.

അമിതമായാൽ

നേരത്തെ തന്നെ വൃക്കരോഗമുള്ളവരിൽ പ്രോട്ടീന്റെ അളവ് അമിതമായാൽ അത് വൃക്കകളുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

വില്ലൻ

വളർച്ചയുടെ ഘട്ടമായതിനാൽ കുട്ടികൾക്ക് പ്രതിദിനം അവരുടെ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.9 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്.

ആവശ്യകത

പ്രായമാകുമ്പോൾ സ്വാഭാവികമായി പേശീബലം കുറയുന്നത് തടയാൻ പ്രായമായവർക്ക് പ്രതിദിനം ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 1 മുതൽ 1.2 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമുണ്ട്.

പ്രായമായർ

പാൽ, തൈര്, മുട്ട, മീൻ, ചിക്കൻ തുടങ്ങിയ ജന്തുജന്യ ഭക്ഷണങ്ങളിൽ നിന്നും; പരിപ്പുവർഗ്ഗങ്ങൾ, ബീൻസ്, സോയ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ എന്നിവയിൽ നിന്നും പ്രോട്ടീൻ ധാരാളമായി ലഭിക്കും.

സ്രോതസ്സുകൾ

സോഷ്യൽ മീഡിയ ട്രെൻഡുകളോ ഇൻഫ്ലുവൻസർമാരുടെ നിർദ്ദേശങ്ങളോ കണ്ട് പ്രോട്ടീന്റെ അളവ് സ്വയം കൂട്ടാനോ കുറയ്ക്കാനോ പാടില്ല. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഡയറ്റിൽ മാറ്റങ്ങൾ വരുത്തുക.

തീരുമാനിക്കരുത്