13 April 2026

SHIJI MK

എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?

Image Credit: Getty Images

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ, ഞാന്‍ നിറമില്ല പിന്നെ എന്തിനാണ് സണ്‍സ്‌ക്രീന്‍ ഇടുന്നതെന്ന്? എന്നാല്‍ നിറം സംരക്ഷിക്കാന്‍ മാത്രമുള്ളതല്ല സണ്‍സ്‌ക്രീന്‍, ചര്‍മത്തെ സംരക്ഷിക്കുകയാണ് അവയുടെ ലക്ഷ്യം.

നിറമില്ല

എല്ലാവരുടെയും കൈവശം സണ്‍സ്‌ക്രീന്‍ ഉണ്ടായിരിക്കണം. നമ്മുടെ ചര്‍മ്മത്തിലെ മെലനിന്‍ സണ്ണില്‍ നിന്ന് സംരക്ഷണം തരുന്നുണ്ടെങ്കിലും എല്ലാ യുവി റെയ്‌സിനെയും അത് ബ്ലോക്ക് ചെയ്യില്ല.

കൂടിയേതീരൂ

അതിനാല്‍ സണ്‍സ്‌ക്രീന്‍ വാങ്ങുന്ന സമയത്ത് എസ്പിഎഫ് 50 ഉള്ളത് തന്നെ വാങ്ങിക്കണം. അതില്‍ കുറഞ്ഞത് വാങ്ങിക്കരുത്, വില ചിലപ്പോള്‍ കുറവായിരിക്കും, എങ്കിലും വാങ്ങിക്കരുത്.

വാങ്ങാം

സണ്‍സ്‌ക്രീന്‍ ഒരിക്കലും നേരിട്ട് ഡ്രൈ സ്‌കിന്നില്‍ ഉപയോഗിക്കരുത്. മോയ്‌സ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം മാത്രമേ സണ്‍സ്‌ക്രീന്‍ പുരട്ടാവൂ.

മോയ്‌സ്ചറൈസര്‍

പുറത്തേക്ക് പോകുമ്പോഴോ മേക്കപ്പ് ചെയ്യുമ്പോഴോ മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍, വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

വീട്ടിലും

സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല സണ്‍സ്‌ക്രീനിന്റെ ഉപയോഗം. ആണുങ്ങളുടെയും ചര്‍മ്മം സംരക്ഷിക്കേണ്ടതുണ്ട്, അതിനാല്‍ എല്ലാവരും പുരട്ടണം.

ആണുങ്ങളും

സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടി മൂന്ന് മണിക്കൂര്‍ വരെയാണ് ഗുണം ചെയ്യുക, അതിനാല്‍ മൂന്ന് മണിക്കൂറിന് ശേഷം മുഖത്ത് വീണ്ടും അപ്ലൈ ചെയ്തുകൊടുക്കാന്‍ മറക്കരുത്.

3 മണിക്കൂര്‍