17 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒരല്പം അശ്രദ്ധ മതി ആഹാരം കരിഞ്ഞുപോകാൻ. അതോടൊപ്പം പാകം ചെയ്ത പാത്രവും കരിഞ്ഞ് പോയേക്കാം.
എന്നാൽ നിങ്ങളുടെ കരിഞ്ഞ കടായിയുടെ അടിഭാഗം വൃത്തിയാക്കാൻ ചില പൊടികൈകളാണ് ഇവിടെ പറയാൻ പോകുന്നത്. അറിയാം.
പാത്രം ഏതുമാകട്ടെ, ചൂടോടെ കഴുകാൻ ശ്രമിക്കരുത്. തണുക്കാൻ അനുവദിക്കുക. ചൂട് പൂർണമായും മാറിയ ശേഷം അവ നന്നായി കഴുകിയെടുകാം.
കരിഞ്ഞ് പാത്രത്തിൽ അല്പം വെള്ളം വച്ച് തിളപ്പിക്കുക. ശേഷം ഇതിലേക്ക് തെയില ഇലകൾ ഇട്ട് കൊടുക്കുക. പിന്നീട് ചൂടാറിയ ശേഷം ഇവ കഴുകി മാറ്റാം.
ബേക്കിംഗ് സോഡ ആവശ്യത്തിന് വിനാഗിരിയുമായി കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ശേഷം പാത്രത്തിൽ തേച്ച് അല്പനേരം കഴിഞ്ഞ് കഴുകിയെടുക്കാം.
കരിഞ്ഞ ഭാഗത്ത് ഉപ്പ് വിതറി പകുതി നാരങ്ങ മുറിച്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക, ആവശ്യമെങ്കിൽ വീണ്ടും വീണ്ടും ചെയ്യാം.
കരിഞ്ഞ പാത്രത്തിൽ നാരങ്ങ മുറിച്ചിട്ട് അല്പം വെള്ളത്തിൽ കുറച്ച് സമയം തിളപ്പിക്കുക. ഇത് കത്തിയ ഭക്ഷണം ഇളകിപോകാൻ സഹായിക്കും.