21 September 2026
Nithya V
Image Credit: Getty Images
ബാത്ത്റൂമിലെയും അടുക്കളയിലെയും ടാപ്പുകളിൽ കടുപ്പമുള്ള വെള്ളം മൂലമുണ്ടാകുന്ന ഉപ്പുരസവും വെളുത്ത പാടുകളും പലരുടെയും വലിയൊരു പ്രശ്നമാണ്.
എത്ര കഴുകിയാലും മാറാത്ത ഇത്തരം കറകൾ മാറ്റി ടാപ്പുകൾ പുതിയതുപോലെ തിളക്കമുള്ളതാക്കാൻ അടുക്കളയിലെ ചില സാധാരണ സാധനങ്ങൾ മാത്രം മതിയാകും.
ഒരു നാരങ്ങ പകുതിയായി മുറിച്ച് ടാപ്പിന് മുകളിൽ നന്നായി ഉരയ്ക്കുക. 10–15 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കടുപ്പമേറിയ കറകളെയും അഴുക്കിനെയും എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
വിനാഗിരിയും വെള്ളവും സമമായി കലർത്തുക. ഒരു തുണി ഇതിൽ മുക്കി ടാപ്പിന് ചുറ്റും പൊതിഞ്ഞു വയ്ക്കുക.
അരമണിക്കൂറിന് ശേഷം തുണി മാറ്റി സ്പോഞ്ച് അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് കഴുകുക.
ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ടാപ്പിലെ കറയുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക.
ശേഷം പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിക്കളയാം. കഠിനമായ കറകൾ മാറ്റാൻ ബേക്കിംഗ് സോഡ വളരെ ഫലപ്രദമാണ്.