20 MAR 2026

NEETHU VIJAYAN

ക്യാബേജ് ഇങ്ങനെയല്ല കഴുകേണ്ടത്! ഒരിക്കലും  ഈ തെറ്റ് ചെയ്യരുത്

 Image Courtesy: Getty Images

പച്ചക്കറികളിൽ ക്യാബേജിന് ഒരു പ്രത്യേക സ്ഥാനമാണുള്ളത്.  ക്യാബേജ് വിഭവമായ തോരൻ സദ്യയിൽ ഒഴച്ചുകൂടാനാകാത്ത ഒന്നാണ്.

ക്യാബേജ്

പാചകം അളുപ്പമാക്കാൻ ക്യാബേജ് വെറുതെ വെള്ളത്തിൽ മുക്കി വെക്കുകന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം, ഇതിലെ വിഷാംശം  പോകില്ല.

വൃത്തിയാക്കേണ്ടത്

ക്യാബേജിൻ്റെ പുറമെയുള്ള രണ്ടോ മൂന്നോ ഇലകൾ ആദ്യം മാറ്റുക. ഇവയിലാണ് ഏറ്റവും കൂടുതൽ അഴുക്കും കീടനാശിനികളും പറ്റിപ്പിടിച്ചിരിക്കുന്നത്.

കീടനാശിനി

ക്യാബേജ് മുഴുവനായി കഴുകുന്നത് കൊണ്ട് പ്രത്യേകിച്ച് ​ഗുണമില്ല. പകരം ക്യാബേജ് രണ്ടായോ നാലായോ മുറിച്ച ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക.

മുറിച്ച ശേഷം

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇടുക. മുറിച്ച ക്യാബേജ് കഷ്ണങ്ങൾ ഈ വെള്ളത്തിൽ 15-20 മിനിറ്റ് മുക്കിവെക്കുക.  

മഞ്ഞൾപ്പൊടി

കീടനാശിനി പൂർണ്ണമായും പോകാൻ വിനാഗിരിയും നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് ക്യാബേജ് മുക്കിവച്ച് കഴുകാം.

വിനാഗിരി

ഉപ്പുവെള്ളത്തിലോ വിനാഗിരിയിലോ മുക്കിവെച്ച ശേഷം ക്യാബേജ് എടുത്ത് സാധാരണ പച്ചവെള്ളത്തിൽ ഒന്നുകൂടി വൃത്തിയായി കഴുകുക. അതിനുശേഷം മാത്രം പാചകം ചെയ്യുക. 

പാചകം