17 June 2026

Aswathy Balachandran

മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ

 Image Courtesy: Getty Images

പായൽ മാറ്റാൻ ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമാണിത്. പായലുള്ള ഭാഗത്ത് വെള്ളം തളിച്ച ശേഷം ബ്ലീച്ചിങ് പൗഡർ വിതറുക. 

ബ്ലീച്ചിങ് പൗഡർ

വിനാഗിരിയിലെ ആസിഡ് പായലിനെ വേരോടെ നശിപ്പിക്കും. തുല്യഅളവിൽ വിനാഗിരിയും വെള്ളവും കലർത്തി പായലിലിന്റെ മുകളിലേക്ക് സ്പ്രേ ചെയ്യുകയോ ഒഴിക്കുകയോ ചെയ്യാം. 

വിനാഗിരി

ചെറിയ രീതിയിൽ പായൽ പിടിച്ച ഇടങ്ങളിൽ തിളച്ച വെള്ളം ഒഴിക്കുന്നത് പായലിന്റെ കോശങ്ങളെ പെട്ടെന്ന് നശിപ്പിക്കും. വെള്ളമൊഴിച്ച ഉടൻ തന്നെ ഉരച്ചാൽ പായൽ എളുപ്പം ഇളകിപ്പോരും.

ചുടുവെള്ളം

അലക്കുപൊടിയും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം പായലുള്ള ഭാഗത്ത് വിതറി അല്പം വെള്ളം ഒഴിച്ച് കുറച്ചു നേരം വെയ്ക്കുക. ഇത് പായൽ ഉണങ്ങിപ്പോകും

ബേക്കിംഗ് സോഡ:

രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ താല്പര്യമില്ലെങ്കിൽ പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് ശക്തമായി വെള്ളം അടിച്ച് പായൽ പൂർണ്ണമായും ഇളക്കി മാറ്റാവുന്നതാണ്.

പ്രഷർ വാഷർ

മുറ്റത്തേക്ക് സൂര്യപ്രകാശം വീഴുന്നത് തടയുന്ന മരച്ചില്ലകൾ വെട്ടിമാറ്റി പ്രകാശം ഉറപ്പാക്കിയാൽ പായൽ ശല്യം തനിയെ കുറയും.

സൂര്യപ്രകാശം

മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ശരിയായ രീതിയിൽ നീർവാർച്ച ഉറപ്പാക്കിയാൽ പായൽ വളരുന്നത് ഒരു പരിധി വരെ തടയാം.

വെള്ളക്കെട്ട്

പായൽ മാറ്റിയ ശേഷം വിപണിയിൽ ലഭ്യമാകുന്ന വാട്ടർപ്രൂഫ് കോട്ടിങ്ങുകളോ ആന്റി-ഫംഗൽ പെയിന്റുകളോ അടിക്കുന്നത് ദീർഘകാലത്തേക്ക് പായൽ വരുന്നത് തടയും.

കോട്ടിങ്