6 July 2026
Jayadevan A M
Image Courtesy: Getty Images
മുടിയുടെ സംരക്ഷണത്തിൽ പലരും വിട്ടുപോകുന്ന ഒരു പ്രധാന കാര്യമാണ് ചീപ്പ് വൃത്തിയാക്കൽ. വൃത്തിയില്ലാത്ത ചീപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല
ദിവസവും തലമുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിൽ അഴുക്ക്, എണ്ണമയം, ഹെയർ പ്രൊഡക്റ്റുകളുടെ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടും
ചീപ്പിൽ കുടുങ്ങിക്കിടക്കുന്ന മുടികൾ ദിവസവും ചീകിയ ശേഷം മാറ്റണം. ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.
ആദ്യം ചീപ്പിൽ കുടുങ്ങിയിരിക്കുന്ന മുടികൾ പൂർണ്ണമായും നീക്കം ചെയ്യണം. ഇതിനായി ഒരു ടൂത്ത് പിക്കോ അല്ലെങ്കിൽ മറ്റൊരു ചീപ്പിന്റെ അറ്റമോ ഉപയോഗിക്കാം.
ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേക്ക് അല്പം വീര്യം കുറഞ്ഞ ഷാംപൂവോ ലിക്വിഡ് സോപ്പോ ചേർക്കുക. ഈ വെള്ളത്തിൽ ചീപ്പ് 10 മുതൽ 15 മിനിറ്റ് വരെ മുക്കിവെക്കുക
തുടര്‍ന്ന് ചീപ്പിന്റെ പല്ലുകൾക്കിടയിലുള്ള അഴുക്കുകൾ നന്നായി തേച്ചുരച്ച് കളയുക. പിന്നീട് നല്ല പച്ചവെള്ളത്തിൽ ചീപ്പ് നന്നായി കഴുകിയെടുക്കാം.
കഴുകിയ ചീപ്പ് ഒരു വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടക്കുക. അതിനുശേഷം വായുസഞ്ചാരമുള്ള സ്ഥലത്തോ വെയിലത്തോ വെച്ച് പൂർണ്ണമായും ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കുക.
മറ്റുള്ളവരുടെ ചീപ്പ് ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പല്ലുകൾ ഒടിഞ്ഞതോ കേടുവന്നതോ ആയ ചീപ്പുകൾ മാറ്റി പുതിയവ ഉപയോഗിക്കുക