21 June 2026

Jayadevan A M

കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?

Image Courtesy: Getty Images

കിച്ചന്‍ സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ദിവസേന ഉപയോഗിക്കുന്നതുകൊണ്ട് ഇത് പലപ്പോഴും വൃത്തികേടായിരിക്കും

കിച്ചന്‍ സിങ്ക് 

വലിയ ചെലവില്ലാതെ നമ്മുടെ വീടുകളിലെ അടുക്കളയിലെ സിങ്ക് എളുപ്പത്തില്‍ വൃത്തിയാക്കാം. ഇതിനുള്ള ടിപ്‌സ് നോക്കാം

വൃത്തിയാക്കാം

നനച്ച സിങ്കില്‍ ബേക്കിംഗ് സോഡ വിതറുക. ഒരു നാരങ്ങ പകുതിയായി മുറിച്ച്, അത് ഉപയോഗിച്ച് സിങ്കിന്റെ എല്ലാ ഭാഗവും നന്നായി സ്ക്രബ് ചെയ്യുക. കുഴച്ചുകഴിഞ്ഞ് കഴുകിക്കളയാം

ബേക്കിംഗ് സോഡ

ഒരു സ്പ്രേ ബോട്ടിലിൽ വിനാഗിരി എടുത്ത് സിങ്കിൽ സ്പ്രേ ചെയ്യുക. 10-15 മിനിറ്റ് ഇത് മാറ്റിവെക്കുക. അതിനുശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ചെറുതായി തുടച്ച് വെള്ളമൊഴിച്ച് കഴുകുക.

വിനാഗിരി

പാത്രങ്ങളെല്ലാം മാറ്റിയ ശേഷം അല്പം ഡിഷ് വാഷ് ലിക്വിഡ് സ്പോഞ്ചിൽ എടുത്ത് സിങ്ക് നന്നായി തേച്ചു കഴുകുക. അതിനുശേഷം ചെറുചൂടുള്ള വെള്ളം ഒഴിച്ച് കഴുകിയാൽ എണ്ണമയം മാറിക്കിട്ടും.

ലിക്വിഡും ചൂടുവെള്ളവും

ഒലിവ് ഓയിൽ  ഉപയോഗിച്ചും വൃത്തിയാക്കാം.ഒരു തുണിയില്‍ കുറച്ച് ഒലിവ് ഓയില്‍ എടുത്ത് സിങ്ക് തുടയ്ക്കാം. സിങ്കിന് ഇത് തിളക്കം നല്‍കും

ഒലിവ് ഓയിൽ

സ്‌ക്രബ്‌ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ വേണം. നല്ലയിനം സ്‌ക്രബ് വേണം തിരഞ്ഞെടുക്കാന്‍. നമ്മള്‍ ഉപയോഗിക്കുന്ന സ്‌ക്രബ് മോശമാണെങ്കില്‍ സിങ്ക് വൃത്തിയാകാന്‍ പാടാണ്‌

സ്‌ക്രബ്‌

സ്റ്റെയിൻലെസ്സ് സ്റ്റീൽ സിങ്കുകൾ വൃത്തിയാക്കാൻ ഇരുമ്പ് സ്ക്രബ്ബറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

സ്റ്റീൽ