09 April 2026

SHIJI MK

കിച്ചണ്‍ സിങ്കില്‍  കറ പിടിച്ചോ? കളയാനുള്ള ടിപ്പിതാ

Image Credit: Getty Images

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

അടുക്കളയിലെ സിങ്കുകളില്‍ കറ പിടിക്കുന്നത് വളരെ പെട്ടെന്നാണ്. എന്നാല്‍ ഈ കറ എങ്ങനെ കളയുമെന്ന കാര്യത്തില്‍ ഭൂരിഭാഗം ആളുകള്‍ക്കും സംശയമുണ്ട്. സിങ്കിലെ കറ കളയാനുള്ള സിമ്പിള്‍ ടിപ്പുകള്‍ പഠിച്ചാലോ?

സിങ്ക്

ബേക്കിങ് സോഡ അല്‍പമെടുത്ത് വെള്ളത്തില്‍ കലര്‍ത്തി സിങ്കില്‍ തേച്ചുപിടിപ്പിക്കണം. എന്നിട്ട് അല്‍പ സമയത്തിന് ശേഷം നന്നായി തേച്ചുരച്ച് കഴുകാവുന്നതാണ്. സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകണം.

ബേക്കിങ് സോഡ

നാരങ്ങാനീര് അരക്കപ്പെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം പത്ത് മിനിറ്റ് സിങ്കില്‍ തേച്ചുപിടിപ്പിക്കാം. അതിന് ശേഷം ചൂടുവെള്ളം കൊണ്ട് കഴുകാം.

നാരങ്ങാനീര്

സിങ്കിലെ കറ കളയാന്‍ വിനാഗിരിയും ഉപയോഗിക്കാം. സിങ്കില്‍ ബേക്കിങ് സോഡ വിതറി, അതിലേക്ക് വിനാഗിരി ഒഴിത്ത് സ്‌ക്രബര്‍ ഉപയോഗിച്ച് നന്നായി കഴുകാവുന്നതാണ്.

വിനാഗിരി

നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് അതില്‍ ഒലിവ് ഓയിലാക്കി സിങ്ക് തുടച്ചാല്‍ കറ പോകുന്നതാണ്. എന്നാല്‍ ഒലിവ് ഓയില്‍ എല്ലാവരുടെയും കൈവശം ഉണ്ടാകണമെന്നില്ല.

ഒലിവ്

സിങ്കിന്റെ പുറംഭാഗം വൃത്തിയാക്കുന്നതിനായി ബ്ലീച്ച് പോലുള്ള പരുക്കന്‍ ക്ലീനറുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം ക്ലീനറുകള്‍ സ്റ്റീല്‍ കൊണ്ടുള്ള സിങ്കില്‍ മാത്രമേ പ്രയോഗിക്കാനാകൂ.

വൃത്തിയാക്കാം

സിങ്കില്‍ ഏറെനേരം വെള്ളംക്കെട്ടി കിടക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ ഇട്ടുവെക്കുക, എന്നിങ്ങനെയുള്ള പ്രവൃത്തി പെട്ടെന്ന് കറ പിടിക്കുന്നതിന് വഴിയൊരുക്കാറുണ്ട്. അതിനാല്‍ ഈ ശീലവും മാറ്റാം.

കഴുകാം