January 01 2026
Nithya V
Photos Credit: Getty Images
ബാത്ത്റൂം വൃത്തിയാക്കുന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബാത്ത്റൂമിലെ വൃത്തിക്കുറവ് നിങ്ങളുടെ ആരോഗ്യത്തെ പോലും ബാധിക്കും.
ബാത്ത്റൂം വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള പലതരം ക്ലീനറുകളും ഇന്ന് ലഭ്യമാണ്. എന്നാൽ വെറുമൊരു ഉപ്പ് കൊണ്ട് നിങ്ങളുടെ ബാത്ത്റൂം തിളക്കമുള്ളതാക്കാൻ സാധിക്കുമെന്ന് അറിയാമോ?
ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ഉപ്പ് എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ സോപ്പ് പൊടിയും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലോഷനും ചേർത്ത് യോജിപ്പിക്കുക.
ശേഷം ഇത് നിലത്തും ചുമരിലും ടൈലിലുമൊക്കെ ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുക. ശേഷം നന്നായി കഴുകി കളയാവുന്നതാണ്.
സമയം ഉണ്ടെങ്കിൽ പതിനഞ്ച് മിനിറ്റ് വച്ച ശേഷം കഴുകികളയാം. എല്ലാ കറകളും മാറ്റി ബാത്ത്റൂം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യാം.
ബാത്ത്‌റൂമിലെ പൈപ്പുകളിൽ കറയുണ്ടെങ്കിൽ അൽപ്പം ടൂത്ത് പേസ്റ്റ് പുരട്ടിയ ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി.
അതേസമയം, ക്ലീനറുകൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിലെ രാസവസ്തുക്കൾ അപകടങ്ങൾ കാരണമാകും.
ബാത്റൂം വൃത്തിയാക്കാനായി ഒരു സമയം ഒരു ക്ലീനര്‍ മാത്രം ഉപയോഗിക്കുക. ക്ലീനറുകളുടെ ലേബല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക.