30 March 2026
Jayadevan A M
Image Courtesy: Getty Images
വല്ലപ്പോഴും മഴ പെയ്യുന്നുണ്ടെങ്കിലും, ഇപ്പോഴും കടുത്ത ചൂടാണ്. ഒരു നേരം പോലും ഫാനില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം.
എന്നാല്‍ പല വീടുകളിലും ഫാന്‍ പൊടിപിടിച്ചതാകാം. കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്‌നം. ഫാന്‍ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
വൃത്തിയാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഫാന്‍ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പുവരുത്തണം. സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രമേ വൃത്തിയാക്കാവൂ
സീലിങ് ഫാന്‍ വൃത്തിയാക്കാന്‍ ഉയരത്തില്‍ കയറി നില്‍ക്കുമ്പോള്‍ ഉറപ്പുള്ള ഗോവണി ഉപയോഗിക്കുക. ഗോവണി മറിയില്ലെന്ന് ഉറപ്പാക്കണം
ഫാനിന്റെ ചിറകുകള്‍ തുടയ്ക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. അമിതമായി ബലം പ്രയോഗിച്ചാല്‍ ചിറകുകള്‍ വളയാന്‍ കാരണമാകും
ഫാന്‍ വൃത്തിയാക്കാന്‍ തലയിണക്കവര്‍ ഒരു നല്ല മാര്‍ഗമാണ്. ഇത് ഓരോ ലീഫിലേക്കും കയറ്റിവയ്ക്കുക. ഇത് എങ്ങനെ ചെയ്യണമെന്ന് നോക്കാം
തലയിണക്കവറിലേക്ക് ലീഫ് കടത്തുക. തുടര്‍ന്ന് രണ്ടുവശവും അമര്‍ത്തി തുടയ്ക്കുമ്പോള്‍ പൊടി കൃത്യമായി കവറിനുള്ളിലേക്ക് ചാടും
ടേബിള്‍ ഫാന്‍ വൃത്തിയാക്കുന്നതിന് മുമ്പ് അതിന്റെ ഗ്രില്‍ അഴിച്ചുമാറ്റേണ്ടതുണ്ട്. തുടര്‍ന്ന് ഉള്‍വശം സോപ്പുലായനിയില്‍ കഴുകി വൃത്തിയാക്കാം