06 JAN 2026

TV9 MALAYALAM

കൂർക്കയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം! കറ പറ്റില്ല.

 Image Courtesy: Getty Images

മിക്ക വീടുകളിലും സാധാരണയായി കാണുന്ന ഒരു പച്ചക്കറിയാണ് കൂർക്ക. ഒരുക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടായതിനാൽ പലരും ഇത് വാങ്ങാൻ മടിക്കാറുണ്ട്.

കൂർക്ക

കൂർക്ക അല്ലെങ്കിൽ ചൈനീസ് ഉരുളക്കിഴങ്ങ് എന്നിങ്ങനെ പല പേരിൽ ഇത് അറിയപ്പെടുന്നു. പോഷകങ്ങളാൽ സമ്പന്നമായ ഇവകൊണ്ട് മെഴുക്കുപുരട്ടി തോരൻ എന്നിവ തയ്യാറാക്കാം.

ചൈനീസ് ഉരുളക്കിഴങ്ങ്

ഇനിയാരും കൂർക്കയുടെ തൊലി കളയാൻ പാടാണെന്ന് പറയരുത്. വളരെ വേ​ഗത്തിൽ എങ്ങനെ ഇവ വൃത്തിയാക്കാമെന്ന് നമുക്ക് നോക്കാം.

വൃത്തിയാക്കാം

കൂർക്കയിലെ മണ്ണും ചെളിയും കളയുക. ശേഷം പ്രഷർ കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് 1-2 വിസിൽ അടിപ്പിക്കുക. ആവി പോയ ശേഷം എടുത്ത് തൊലി കളയാം.  

പ്രഷർ കുക്കർ

കൂർക്കയുടെ തൊലി കളയുമ്പോൾ കൈയിൽ കറ പറ്റുമെന്നത് വലിയ പ്രശ്നമാണ്. കൈയിൽ അല്പം എണ്ണ തേച്ച ശേഷം തൊലി കളഞ്ഞാൽ കറ തീരെ പറ്റില്ല.

കറ പറ്റില്ല

പാചകത്തിന് മുമ്പ് ഒരു 30 മിനിറ്റ് കൂർക്ക വെള്ളത്തിൽ കുതിർക്കാൻ വക്കുക. ശേഷം ഒരു ബ്രഷോ പിച്ചാത്തിയോ ഉപയോ​ഗിച്ച് ചുരണ്ടി കളയാം.

വെള്ളത്തിൽ

കൂർക്കയുടെ കറ ചിലർക്ക് അലർജിയുണ്ടാക്കാറുണ്ട്. അതിനാൽ ചോറിച്ചിലോ മറ്റെന്തങ്കിലും അസ്വസ്ഥതയോ തോന്നിയാൽ ​ഗ്ലൗസോ മറ്റോ ഇട്ട് വൃത്തിയാക്കുക.

അലർജി