January 06 2026
SHIJI MK
Image Courtesy: Getty Images
ചിക്കനില്ലാതെ എന്താഘോഷം? വിരുന്നുകാര്‍ക്കും വീട്ടുകാര്‍ക്കുമായി വിവിധ തരത്തിലാണല്ലേ ഓരോരുത്തരും ഭക്ഷണങ്ങള്‍ പാകം ചെയ്യാറുള്ളത്.
കറിവെക്കുന്നതിന് പുറമെ വറുത്താണ് ചിക്കന്‍ കൂടുതലായും ആളുകള്‍ കഴിക്കുന്നത്. വറുത്ത ചിക്കന്‍ ഇടയ്ക്കിടെ കൊറിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
മറ്റ് ഇറച്ചികളെ അപേക്ഷിച്ച് ചിക്കന് അല്‍പം വില കുറവാണ്. എന്നാല്‍ നിലവില്‍ കേരളത്തില്‍ ഒരു കിലോ കോഴിക്ക് 300 രൂപയ്ക്ക് അടുത്ത് വിലയുണ്ട്.
വീട്ടില്‍ ഉള്ള ആളുകള്‍ക്ക് എത്ര കിലോ കോഴിയിറച്ചി വേണ്ടിവരുമെന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ക്ക് സംശയമുണ്ടാകാറുണ്ട്. നിങ്ങള്‍ക്കുമുണ്ടോ ആ സംശയം?
വീട്ടില്‍ ഉള്ള ആളുകള്‍ക്ക് എത്ര കിലോ കോഴിയിറച്ചി വേണ്ടിവരുമെന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ക്ക് സംശയമുണ്ടാകാറുണ്ട്. നിങ്ങള്‍ക്കുമുണ്ടോ ആ സംശയം?
കുറച്ചധികം കോഴി വാങ്ങിയാലും ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് എപ്പോള്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. അതിനാല്‍ തന്നെ ആശങ്കയുടെ ആവശ്യവുമില്ല.
ചിക്കന്റെ അളവ് പ്രധാനമായും നിങ്ങള്‍ എങ്ങനെയാണ് അത് കഴിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. കറിക്കും ഫ്രൈയ്ക്കും വ്യത്യസ്ത അളവാണ്.
കുടുംബത്തില്‍ അഞ്ച് പേരുണ്ടെങ്കില്‍, അവര്‍ക്കെല്ലാവര്‍ക്കും മൂന്ന് കഷ്ണം വീതം ലഭിക്കണമെങ്കില്‍ സാധാരണയായി നിങ്ങള്‍ എത്ര കിലോ വാങ്ങിക്കാറുണ്ട്?
1 കിലോ ചിക്കനുണ്ടെങ്കില്‍ നാല് പേരടങ്ങുന്ന കുടുംബത്തിന് കഴിക്കാവുന്നതാണ്. എന്നാല്‍ അഞ്ച് പേരാണെങ്കില്‍ ഒന്നര കിലോയോളം വാങ്ങിക്കാം.