8 January 2026

Nithya V

Image Credit: Getty, Social Media

പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം

സ്വർണത്തിന് എത്രയേറെ ആരാധകർ‌ ഉണ്ടെങ്കിലും പൊന്നിന്റെ പകിട്ടിലും തിളങ്ങുന്ന മറ്റൊരു ലോഹം കൂടിയുണ്ട്. അതാണ് വെള്ളി.

വെള്ളി

വെള്ളി പാദസരം മിക്കപേരുടെ പക്കലും ഉണ്ടാകും, എന്നാൽ കാലം കഴിയുംതോറും അവ കറുത്ത് മങ്ങലേൽക്കാറുണ്ട്. ഇതിന് എന്താണ് പ്രതിവിധി.

പരിഹാരം

വീട്ടിലെ ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ച് പഴയ വെള്ളി ആഭരണങ്ങൾ പുതിയത് പോലയാക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?

ടൂത്ത് പേസ്റ്റ്

പല്ല് വെളുപ്പിക്കാൻ മാത്രമല്ല, വീട്ടുപകരണങ്ങളും വെള്ളി, സ്വർണ്ണ ആഭരണങ്ങളും വൃത്തിയാക്കാനും ടൂത്ത്പേസ്റ്റ് ഫലപ്രദമാണ്.

ഫലപ്രദം

ഒരു ചെറിയ പാത്രത്തിൽ അല്പം ടൂത്ത്പേസ്റ്റ് എടുത്ത് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. വെള്ളി ആഭരണങ്ങളിൽ നന്നായി പുരട്ടുക.

പേസ്റ്റ്

ഒരു മൃദുവായ ബ്രഷോ, ഉപയോഗിച്ച ടൂത്ത് ബ്രഷോ തുണിയോ ഉപയോഗിച്ച് ആഭരണങ്ങളിൽ പതുക്കെ തടവുക. ഇത് ഇടുക്കുകളിലുള്ള അഴുക്ക് മാറ്റും.

അഴുക്ക്

ശേഷം വൃത്തിയുള്ളതും നനഞ്ഞതുമായ ഒരു തുണി ഉപയോഗിച്ച് ആഭരണത്തിലെ ടൂത്ത്പേസ്റ്റ് പൂർണ്ണമായും തുടച്ചുമാറ്റുക.

തുണി ഉപയോഗിച്ച്

ഈ വിദ്യ ഉപയോഗിക്കുന്നതിലൂടെ വെള്ളി ആഭരണങ്ങളിലെ കറുപ്പ് നിറം മാറി അവ പുതിയതുപോലെ വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാം.

ആഭരണം