January 07 2026

Aswathy Balachandran

Image Courtesy:  PTI/ Getty

കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം വാടാതിരിക്കണോ?

ഇലക്കറികൾ നശിക്കാനുള്ള പ്രധാന കാരണം അമിതമായ ഈർപ്പമാണ്. വാങ്ങിക്കൊണ്ടുവരുന്ന ഇലകളിൽ വെള്ളമുണ്ടെങ്കിൽ അത് നന്നായി ഉണക്കിയ ശേഷം മാത്രം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഈർപ്പം

ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇലകൾ അമിതമായി ഉണങ്ങിപ്പോകാതിരിക്കാൻ അവ വായു കടക്കാത്ത പാത്രങ്ങളിലോ സിപ്‌ലോക്ക് കവറുകളിലോ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ജലാംശം

ചെറിയ തണ്ടുകളോടെയുള്ള കറിവേപ്പിലയും മല്ലിയിലയും വെള്ളം നിറച്ച ഒരു ഗ്ലാസ് ജാറിലോ കുപ്പിയിലോ ഇറക്കി വെക്കാം. ഓരോ രണ്ട് ദിവസം കൂടുമ്പോഴും വെള്ളം മാറ്റിക്കൊടുക്കണം.

വെള്ളം നിറച്ച്

ഒരു പാത്രം വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത് ഇലകൾ കഴുകുന്നത് കീടങ്ങളെ അകറ്റാനും ഇലകൾ കൂടുതൽ കാലം കേടാകാതിരിക്കാനും സഹായിക്കും.

വിനാഗിരി

വിനാഗിരിയിൽ കഴുകി വെള്ളം പൂർണ്ണമായും ഉണക്കിയെടുത്ത കറിവേപ്പിലകൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ ആറ് മാസം വരെ ഗുണം നിലനിൽക്കും.

സംരക്ഷണം

മല്ലിയില സൂക്ഷിക്കുമ്പോൾ ഒരു പേപ്പർ ടവറിൽ പൊതിഞ്ഞ ശേഷം കണ്ടെയ്‌നറിൽ വെക്കുക. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കുകയും ഇലകൾ ചീഞ്ഞുപോകുന്നത് തടയുകയും ചെയ്യും.

പേപ്പർ ടവൽ

മല്ലിയില സൂക്ഷിക്കുമ്പോൾ ഓരോ 4-5 ദിവസം കൂടുമ്പോഴും നനഞ്ഞ പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് ഇലകളുടെ ആയുസ്സ് വർദ്ധിപ്പിക്കും.

മാറ്റിക്കൊടുക്കുക

അടുക്കളയിലെ സ്റ്റൗ, ഓവൻ തുടങ്ങിയ ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങളുടെ അടുത്ത് നിന്ന് ഈ ഇലകൾ മാറ്റി വെക്കണം. നേരിട്ടുള്ള ചൂടേറ്റാൽ ഇലകൾ വേഗത്തിൽ വാടിപ്പോകും.

ചൂട്