January 07 2026

SHIJI MK

Image Courtesy:  Getty Images

എന്നും മുട്ട  കഴിക്കുന്നത് നല്ലതാണോ?

ശരീരത്തിന് ഏറെ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ടയെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? പതിവായി മുട്ട കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കുന്നു.

മുട്ട

വൈറ്റമിന്‍ എ, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബ12, ബി6, വൈറ്റമിന്‍ ഡി, ഇ, കെ, ഫോസ്ഫറസ്, സെലിനിയം, കാത്സ്യം, സിങ്ക്, കൊളിന്‍ എന്നിവ മുട്ടയിലുണ്ട്.

പോഷകങ്ങള്‍

പതിവായി മുട്ട കഴിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്രയേറെ ഗുണങ്ങളുള്ള മുട്ട പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

എന്നാല്‍

അമിതമായി മുട്ട കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്‌തേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് നോക്കാം.

വേണ്ട

100 ഗ്രാം മുട്ടയില്‍ ഏകദേശം 3 ഗ്രാം പൂരിക കൊഴുപ്പുണ്ട്. 300 ഗ്രാം വരെ കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നു. അതിനാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യതയുണ്ട്.

കൊളസ്‌ട്രോള്‍

പതിവായി മുട്ട കഴിക്കുന്നത് വഴി ഹൃദ്രോഗവും വന്നേക്കാം. ശരീരഭാരം കൂടുന്നതിനും മുട്ടയുടെ മഞ്ഞക്കരുവിലുള്ള കൊഴുപ്പ് വഴിവെക്കും.

ഹൃദ്രോഗം

മുട്ടയില്‍ ഫൈബര്‍, പ്രോട്ടീന്‍ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ അമിതമായി കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

ദഹനം