16 AUG 2025

TV9 MALAYALAM

ചായ അരിപ്പയിലെ കറ കളയാം അതിവേ​ഗം! ഇത് പരിക്ഷീക്കൂ.

 Image Courtesy: Unsplash 

ചായ പലർക്കും വികാരമാണ്. ദിവസേന രണ്ട് നേരം ചായ കുടിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടുന്നവരാണ് അധികംപേരും.

ചായ

എന്നാൽ മിക്ക വീടുകളിലും ചായ അരിപ്പയിലെ കറ കളയാൻ പാടുപെടുന്നവരാണ് അധികവും. എത്ര സോപ്പുപയോ​ഗിച്ചാലും കറ മാറണമെന്നില്ല.

ചായ അരിപ്പ

ചായ അരിപ്പയിലെ ഏത് മായാത്ത കറയും മായിക്കുന്നതിനായി ചില പൊടികൈകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

പൊടികൈ

ഒരു പാത്രത്തിൽ ബേക്കിംഗ് സോഡയും വിനാഗിരിയും എടുക്കുക. ചായ അരിപ്പ അതിൽ ഒരു മണിക്കൂറോളം മുക്കിവയ്ക്കുക. ശേഷം കഴുകുമ്പോൾ കറ മായും.

ബേക്കിംഗ് സോഡ

ചായ അരിപ്പക്കയ്ക്ക് മുകളിൽ തിളച്ച വെള്ളം ഒഴിക്കുക. ഇത് അണുക്കളെ കൊല്ലുകയും പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ ഇല്ലാതാക്കുകയും ചെയ്യും.

തിളപ്പിച്ച വെള്ളം

നാരങ്ങ രണ്ടായി മുറിച്ച് ചായ അരിപ്പയിൽ ഉരയ്ക്കുക. പ്രത്യേകിച്ച് കറയുള്ള ഭാഗങ്ങളിൽ. കുറച്ച് സമയത്തിന് ശേഷം വെള്ളത്തിൽ കഴുകുക.  

നാരങ്ങാനീര്

അരിപ്പ ചൂടുള്ള സോപ്പ് വെള്ളത്തിൽ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന്, ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് സൗമ്യമായി ഉരയ്ക്കുക. പിന്നീട് നന്നായി കഴുകിയെടുക്കാം.

സോപ്പ്

ഇത്തരം പൊടികൈകൾ പരീക്ഷിച്ചു നോക്കിയാൽ നിങ്ങളുടെ ചായ അരിപ്പയിലെ കറ അനായാസം നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.

അനായാസം