8 June 2026
Aswathy Balachandran
Image Courtesy: Getty Images
ഇന്ന് മനുഷ്യർ നേരിടുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വിട്ടുമാറാത്ത വീക്കമാണ്.
ശരീരത്തിലുണ്ടാകുന്ന ഈ വീക്കം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും രക്തക്കുഴലുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയും ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
നമ്മുടെ അടുക്കളയിലെ അടിസ്ഥാന ചേരുവയായ മഞ്ഞളിന് ശരീരത്തിലുണ്ടാകുന്ന ഇത്തരം വീക്കങ്ങളെ അനായാസം കുറയ്ക്കാനുള്ള ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർകുമിൻ' എന്ന സജീവ സംയുക്തമാണ് ശരീരവീക്കം തടയാൻ സഹായിക്കുന്നത്.
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കുർകുമിനെ കരൾ പെട്ടെന്ന് തന്നെ വിഘടിപ്പിച്ചു നീക്കം ചെയ്യുന്നതിനാൽ, ഇതിനെ നേരിട്ട് ആഗിരണം ചെയ്യാൻ രക്തത്തിന് പലപ്പോഴും കഴിയാറില്ല.
മഞ്ഞളിന്റെ പൂർണ്ണമായ ഗുണം ശരീരത്തിന് ലഭിക്കണമെങ്കിൽ അതിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് ചില ചേരുവകൾക്കൊപ്പം ഇത് കഴിക്കേണ്ടതുണ്ട്.
കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകം കരൾ കുർകുമിനെ വിഘടിപ്പിക്കുന്നത് തടയുകയും, മഞ്ഞളിന്റെ ഗുണങ്ങൾ എളുപ്പത്തിൽ രക്തപ്രവാഹത്തിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നു.
കുർകുമിൻ കൊഴുപ്പിൽ ലയിക്കുന്ന ഒന്നായതിനാൽ നെയ്യ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പം മഞ്ഞൾ ചേർക്കുന്നത് അത് നേരിട്ട് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും.