14 June 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരും ബോഡി ഹീറ്റ് കൊണ്ട് ബുദ്ധിമുട്ടുന്നവരാവാം. ജീവിതരീതി, ഭക്ഷണം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ബോഡി ഹീറ്റ് വർധിക്കാം.
ബോഡി ഹീറ്റ് കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. ഇവയിൽ പ്രകൃതിദത്തമായ ചില മാർഗങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ശരീരത്തിൽ എപ്പോഴും ജലാംശം കാത്തുസൂക്ഷിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൻ്റെ ഊഷ്മാവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ കൂളിങ് ഫുഡ്സ് ഉൾപ്പെടുത്തുക. തണ്ണിമത്തൻ, പുതിന, വെള്ളരിക്ക തുടങ്ങിയവയ്ക്ക് കൂളിങ് എഫക്ടുണ്ട്. ഇവ ഡയറ്റിലുണ്ടാവണം.
വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ശരീരത്തിൻ്റെ ചൂട് നിയന്ത്രിക്കാൻ സാധിക്കും.
തണുത്ത വെള്ളത്തിൽ കുളിയ്ക്കുക. തണുത്ത വെള്ളത്തിലെ കുളി ശരീരോഷ്മാവ് വേഗത്തിൽ നിയന്ത്രിക്കാനും ചൂട് കുറയ്ക്കാനും സഹായിക്കും.
കാപ്പിയും മദ്യവും പോലുള്ളവ പരമാവധി ഒഴിവാക്കണം. ഇവ രണ്ടും ജലാംശം കുറച്ച് ശരീരത്തിൻ്റെ ചൂട് വർധിക്കാൻ കാരണമാവും.
എരിവുള്ള ഭക്ഷണവും ഡയറ്റിൽ നിന്ന് ഒഴിവാക്കണം. എരിവുള്ള ഭക്ഷണം ശരീരത്തിൻ്റെ ചൂട് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.