14 June 2025

TV9 MALAYALAM

ഭാരം കുറയ്ക്കല്‍ എളുപ്പമല്ലെന്നാണോ തോന്നല്‍? ടിപ്‌സ് ഇവിടെയുണ്ട്‌

Image Courtesy: Getty

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് ഫിറ്റ്‌നസ് കോച്ച് നേഹ പരിഹാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ചില കാര്യങ്ങള്‍ നോക്കാം

ഭാരം

ദിവസവും നന്നായി വെള്ളം കുടിക്കണം. ഇത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. അനാവശ്യ വിശപ്പും കുറയ്ക്കും. മികച്ച മെറ്റബോളിസത്തിനും നല്ലത്‌

വെള്ളംകുടി

ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് കുറഞ്ഞത് 1.2 ഗ്രാം എന്ന നിലയില്‍ പ്രോട്ടീന്‍ കഴിക്കുന്നതും നല്ലതാണെന്ന്‌ നേഹ പരിഹാര്‍ പറഞ്ഞു

പ്രോട്ടീൻ

നട്ട്സ്, മുട്ട, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ ഫാറ്റ് ലഭിക്കുന്നവ രാവിലെ കഴിക്കുന്നതും നല്ലതാണെന്ന്‌  നേഹ പരിഹാര്‍

ആഹാരം

ദിവസവും 30 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് നിങ്ങളുടെ വിറ്റാമിൻ ഡി അളവ് വർധിപ്പിക്കുന്നു. ഇത് ഗുണം ചെയ്യും

സൂര്യപ്രകാശം

ഒരു ദിവസം കുറഞ്ഞത് 8,000 ചുവടുകളെങ്കിലും ലക്ഷ്യമിടുന്നത് നിങ്ങളുടെ കലോറി എരിച്ചുകളയുന്നതിന് സഹായിക്കും

നടക്കുക

രാത്രി വൈകി ആഹാരം കഴിക്കുന്നത് നല്ലതല്ല. അത്താഴത്തിന് ശേഷം ലഘുഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുക

രാത്രിയില്‍

പൊതുവായ വിവരങ്ങള്‍ക്ക് മാത്രം എഴുതിയിട്ടുള്ള ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കുക

നിരാകരണം